കായികം

ക്വാര്‍ട്ടറില്‍ ക്രൊയേഷ്യന്‍ തന്ത്രങ്ങളും മറികടന്നാല്‍? കലാശപ്പോരിലേക്കുള്ള കാനറിപ്പടയുടെ വഴികള്‍ ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

ദോഹ: ആറാം ലോക കിരീടത്തിലേക്ക് ബ്രസീല്‍ എത്തുമോ എന്ന ചോദ്യമാണ് പ്രീക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയെ നെയ്മറും സംഘവും തകര്‍ത്തതിന് പിന്നാലെ ഉയരുന്നത്. ക്വാര്‍ട്ടറില്‍ ബ്രസീലിനെ കാത്തിരിക്കുന്നത് ക്രൊയേഷ്യയും. ക്വാര്‍ട്ടര്‍ ജയിച്ചാല്‍ കലാശപ്പോരിലേക്ക് ബ്രസീലിന് മുന്‍പില്‍ തുറക്കുന്ന വഴികള്‍ ഇങ്ങനെ...

പ്രീക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയെ 4-1ന് തകര്‍ത്ത് ബ്രസീല്‍ വരുമ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജപ്പാനെ വീഴ്ത്തിയാണ് ക്രൊയേഷ്യ പ്രീക്വാര്‍ട്ടര്‍ പിന്നിട്ടത്. ക്വാര്‍ട്ടറില്‍ 2018ലെ റണ്ണേഴ്‌സ് അപ്പുകളെ വീഴ്ത്താന്‍ ബ്രസീലിന് കഴിഞ്ഞാല്‍ സെമിയില്‍ കാനറിപ്പടയെ കാത്തിരിക്കുന്നത് ആരാകും എന്ന ആകാംക്ഷയിലാണ് ആരാധകര്‍. 

അര്‍ജന്റീന-ബ്രസീല്‍ സെമി പോരിലേക്ക് എത്തും കാര്യങ്ങള്‍ എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ക്വാര്‍ട്ടറില്‍ അര്‍ജന്റീനയും നെതര്‍ലന്‍ഡ്‌സും തമ്മിലാണ് പോര്. ഇവിടെ ജയിക്കുന്ന ടീം ആവും സെമിയില്‍ ബ്രസീലിനെ നേരിടുക. സെമിയും കടന്നാല്‍ ആരാവും കലാശപ്പോരില്‍ ബ്രസീലിന്റെ എതിരാളികള്‍? 

ഇന്ന് നടക്കുന്ന പോര്‍ച്ചുഗല്‍-സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരത്തില്‍ പോര്‍ച്ചുഗല്‍ ജയിക്കുകയും ക്രിസ്റ്റ്യാനോയും കൂട്ടരും ക്വാര്‍ട്ടറും കടന്ന് സെമിയിലെത്തുകയും ചെയ്താല്‍ ഫ്രാന്‍സ് ആവും ഇവിടെ അവരെ കാത്തിരിക്കുക. ഫ്രാന്‍സ്-പോര്‍ച്ചുഗല്‍ സെമി പോരിലെ വിജയിയാവും ബ്രസീലിനെ കലാശപ്പോരില്‍ നേരിടുക...

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ