കായികം

'അബൂബക്കറിന് മാന്യമായ ബാക്ക്അപ്പ്!' ക്രിസ്റ്റ്യാനോയെ ട്രോളി കെഎഫ്‌സി

സമകാലിക മലയാളം ഡെസ്ക്

റിയാദ്: മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായുള്ള കരാര്‍ അവസാനിപ്പിച്ചതിന് പിന്നാലെ ക്രിസ്റ്റ്യാനോ സൗദി അറേബ്യന്‍ ക്ലബിലേക്ക് എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ശക്തമായത്. രണ്ട് വര്‍ഷത്തെ കരാറില്‍ സീസണില്‍ 200 മില്യണ്‍ യൂറോ പ്രതിഫലത്തില്‍ ക്രിസ്റ്റ്യാനോ അല്‍ നാസര്‍ ക്ലബിന് വേണ്ടി കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സമയം മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരത്തെ ട്രോളുകയാണ് കെഎഫ്‌സി. 

ജനുവരി ഒന്ന് മുതല്‍ ക്രിസ്റ്റ്യാനോ അല്‍ നസറിന് വേണ്ടി കളിക്കും. രണ്ട് വര്‍ഷത്തെ കരാര്‍, സീസണില്‍ 200 മില്യണ്‍ യൂറോ പ്രതിഫലം എന്ന് പറയുന്ന മാഡ്രിഡ് സോണിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് കെഎഫ്‌സി യുകെയുടെ ട്രോള്‍. അബൂബക്കറിന് മാന്യമായ ബാക്ക്അപ്പ് എന്നാണ് കെഎഫ്‌സി ട്വിറ്ററില്‍ കുറിച്ചത്. 

അല്‍ നസറിന്റെ കാമറൂണ്‍ താരമാണ് വിന്‍സെന്റ് അബൂബക്കര്‍. ലോകകപ്പില്‍ ബ്രസീലിന് എതിരെ കാമറൂണിന്റെ വിജയ ഗോള്‍ നേടി അബൂബക്കര്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 2021ലാണ് അല്‍ നസറിലേക്ക് അബൂബക്കര്‍ എത്തിയത്. ഖത്തര്‍ ലോകകപ്പില്‍ അബൂബക്കര്‍ രണ്ട് വട്ടം വല കുലുക്കി. പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍ എത്തി നില്‍ക്കുമ്പോള്‍ ഒരു ഗോളാണ് ക്രിസ്റ്റിയാനോയ്ക്ക് ഇതുവരെ നേടാനായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''