കായികം

ഗോള്‍മുഖത്ത് മൊറോക്കന്‍ കോട്ട, നിശ്ചിത സമയത്ത് ഗോള്‍രഹിത സമനില

സമകാലിക മലയാളം ഡെസ്ക്

ദോഹ: ആവേശം നിറഞ്ഞുനിന്ന ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ മത്സരത്തിന്റെ ആദ്യ 90 മിനിറ്റില്‍ മൊറോക്കന്‍ കോട്ട തകര്‍ക്കാന്‍ മുന്‍ ലോക ചാമ്പ്യന്മാരായ സ്‌പെയിനിന് സാധിച്ചില്ല. നിശ്ചിത സമയത്ത് ഗോള്‍ രഹിത സമനിലയില്‍ ഇരുടീമുകളും പിരിഞ്ഞു. ഇരുടീമുകള്‍ക്കും നിരവധി അവസരങ്ങളാണ് ലഭിച്ചത്. എന്നാല്‍ ഗോളിലേക്ക് ഇത് വഴിമാറിയില്ല. 

കളിയുടെ തുടക്കത്തില്‍ പതിവുപോലെ പന്തടക്കത്തില്‍ സ്പെയിന്‍ ആയിരുന്നു മുന്നില്‍. മൊറോക്കോയാകട്ടെ കടുത്തപ്രതിരോധത്തില്‍ ഉറച്ചുനിന്നു. തുടക്കത്തില്‍ മൊറോക്കന്‍ പ്രതിരോധം ഭേദിച്ച് പന്തെത്തിക്കാന്‍ സ്പാനിഷ് ടീമിനായില്ല. പന്തടക്കത്തിലും പാസിങ്ങിലും പതിവ് ആധിപത്യം പുലര്‍ത്തിയ സ്പാനിഷ് ടീമിനെതിരേ പക്ഷേ ഏതാനും മികച്ച ആക്രമണങ്ങള്‍ പുറത്തെടുക്കാന്‍ മൊറോക്കോയ്ക്കായി.

എന്നാല്‍ സ്പെയിനിന്റെ തനത് പൊസഷന്‍ ഗെയിം കളിക്കാന്‍ വിടാതെ ഫിസിക്കല്‍ ഗെയിം കളിച്ച് പന്ത് റാഞ്ചി അതിവേഗം കൗണ്ടര്‍ അറ്റാക്കിനിറങ്ങുക എന്നതായിരുന്നു മൊറോക്കോയുടെ പദ്ധതി. വലതുവിങ്ങില്‍ അഷ്റഫ് ഹക്കീമിയുടെയും ഹക്കീം സിയെച്ചിന്റെയും സാന്നിധ്യം അവര്‍ക്ക് മുന്‍തൂക്കം നല്‍കി.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക