കായികം

വിരലിന്റെ പരിക്ക് കാര്യമാക്കാതെ രോഹിത്, ഒമ്പതാമനായി കളത്തിലിറങ്ങി; എന്നിട്ടും ജയിക്കാനാകാതെ ഇന്ത്യ  

സമകാലിക മലയാളം ഡെസ്ക്

ധാക്ക: പരിക്ക് മറന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ക്രീസിലെത്തിയിട്ടും ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് നിരാശയായിരുന്നു ഫലം. പരിക്കേറ്റ വിരലിന്റെ വേദന കാര്യമാക്കാതെ ക്രീസിലിറങ്ങിയ രോഹിത് 51 റണ്‍സ് നേടി കളം നിറഞ്ഞു. 

ഒമ്പതാമനായി ക്രീസിലെത്തിയ നായകന്‍ 28 പന്തില്‍ മൂന്നു ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെയാണ് അര്‍ദ്ധസെഞ്ചുറി തികച്ചത്. 272 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സിലൊതുങ്ങി. അഞ്ച് റണ്‍സിന്റെ വിജയം നേടി മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ടു കളികള്‍ ജയിച്ച് ബംഗ്ലാദേശ് പരമ്പര സ്വന്തമാക്കി. 
 
ശര്‍ദ്ദുല്‍ ഠാക്കൂര്‍ പുറത്തായതിന് പിന്നാലെയാണ് രോഹിത് ക്രീസിലെത്തിയത്. ഏഴു വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് എന്ന നിലയിലായിരുന്നു അപ്പോള്‍ ഇന്ത്യ. ദീപക് ചാഹര്‍, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക് എന്നിവരെ കൂട്ടുപിടിച്ചാണ് രോഹിത് സ്‌കോര്‍ ഉയര്‍ത്തിയത്. സിറാജിനൊപ്പം ഒമ്പതാം വിക്കറ്റില്‍ 23 പന്തില്‍ 39 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 

ബംഗ്ലാദേശ് ബാറ്റ് ചെയ്യുന്നതിനിടയിലാണ് രോഹിത്തിന് പരിക്കേറ്റത്. സിറാജ് എറിഞ്ഞ രണ്ടാം ഓവറിലെ നാലാം പന്തില്‍ ഫീല്‍ഡിങ്ങിനിടെ രോഹിതിന്റെ വിരലിന് പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ ഗ്രൗണ്ട് വിട്ട താരത്തിന് പകരം രജത് പറ്റിദാര്‍ ഫീല്‍ഡിങ്ങിന് ഇറങ്ങി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത