കായികം

'പ്രിയപ്പെട്ട ക്രിക്കറ്റ്, ഒരു അവസരം കൂടി നല്‍കൂ';  സങ്കട ഹര്‍ജിയുമായി മലയാളി താരം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മലയാളി ക്രിക്കറ്റ് താരം കരുണ്‍നായരുടെ ട്വീറ്റ് എറ്റെടുത്ത് ആരാധകര്‍. പ്രിയപ്പെട്ട് ക്രിക്കറ്റ് തനിക്ക് ഒരു അവസരം കൂടി നല്‍കൂ എന്നായിരുന്നു കരുണിന്റെ ട്വീറ്റ്. ടെസ്റ്റ് ക്രിക്കറ്റില്‍ വീരേന്ദര്‍ സെവാഗിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഒരേ ഒരു താരം കൂടിയാണ് കരുണ്‍. കരുണിന്റെ ട്വീറ്റ് ഒരുദിവസത്തിനിടെ 1.39 ലക്ഷം പേരാണു ലൈക്ക് ചെയ്തത്. പതിനായിരത്തോളം പേര്‍ റീട്വീറ്റ് ചെയ്തു.

ഇത്തവണത്തെ രഞ്ജി സീസണുള്ള കര്‍ണാടക ടീമില്‍ നിന്നും കരുണിനെ ഒഴിവാക്കിയിരുന്നു. 8 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് കരുണിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത്. ഏകദിന, ട്വന്റി20 ടീമുകളില്‍നിന്ന് കരുണിനെ നേരത്തേ ഒഴിവാക്കിയിരുന്നു.

6 ടെസ്റ്റ് കളിച്ചിട്ടുള്ള കരുണിന്റെ ബാറ്റിങ് ശരാശരി 62 ആണ്. 2016 ഡിസംബറില്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിലായിരുന്നു കരുണിന്റെ മിന്നുന്ന പ്രകടനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടു; നാല് ഐഎസ് ഭീകരര്‍ പിടിയില്‍

ഇടുക്കിയിലും വെസ്റ്റ്‌നൈല്‍ പനി സ്ഥിരീകരിച്ചു, 24 കാരന്‍ മരിച്ചു

''പുല്‍മൈതാനത്തെ കടുംപച്ചയും ഇളം പച്ചയുമെന്നു വേര്‍തിരിച്ചിടുന്നു; ഗോരംഗോരോയില്‍ ചുറ്റിത്തിരിയുന്ന മേഘങ്ങളുടെ നിഴലുകള്‍''

മനഃസമാധാനം നഷ്ടപ്പെട്ട മലയാളികളോടാണ്, സഹിക്കാനാവുന്നില്ലെങ്കില്‍ വൈദ്യ സഹായം തേടണമെന്ന് നടി റോഷ്ന

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം: ആരോഗ്യമന്ത്രി