കായികം

മികച്ച ബാറ്റിങ്, ലോകകപ്പ് നേട്ടം; ജോസ് ബട്‌ലര്‍ നവംബറിലെ താരം; വനിതകളില്‍ സിദ്ര

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐസിസിയുടെ നവംബര്‍ മാസത്തിലെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം ഇംഗ്ലണ്ട് പരിമിത ഓവര്‍ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ക്ക്. മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം സിദ്ര അമീന്‍ സ്വന്തമാക്കി. 

ഇംഗ്ലണ്ടിന്റെ തന്നെ ആദില്‍ റഷീദ്, പാകിസ്ഥാന്റെ ഷഹീന്‍ അഫ്രീദി എന്നിവരെ പിന്തള്ളിയാണ് ബട്‌ലര്‍ പുരസ്‌കാരം സ്വന്തമാക്കിയത്. ബാറ്റര്‍ എന്ന നിലയിലും ക്യാപ്റ്റന്‍ എന്ന നിലയിലും ബട്‌ലര്‍ നവംബര്‍ മാസത്തില്‍ ഉജ്ജ്വല പ്രകടനമാണ് പുറത്തെടുത്തത്. 

ഇംഗ്ലണ്ടിനെ രണ്ടാം ടി20 ലോകകപ്പ് നേട്ടത്തിലേക്ക് നയിക്കാന്‍ ബട്‌ലര്‍ക്ക് സാധിച്ചു. ബാറ്ററെന്ന നിലയിലും ബട്‌ലര്‍ ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തായി നിന്നു. 

ഇന്ത്യയ്‌ക്കെതിരായ സെമി ഫൈനലില്‍ താരം 49 പന്തുകളില്‍ നിന്ന് 80 റണ്‍സെടുത്തു. പുരസ്‌കാരം നേടിയതില്‍ അഭിമാനമുണ്ടെന്ന് ബട്‌ലര്‍ പ്രതികരിച്ചു.

മികച്ച വനിതാ ാരത്തിനുള്ള പുരസ്‌കാരം നേടിയ സിദ്ര അമീന്‍ അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. പരമ്പരയില്‍ 277 റണ്‍സാണ് താരം അടിച്ചെടുത്തത്. ആദ്യ പോരില്‍ പുറത്താകാതെ നേടിയ 176 റണ്‍സാണ് മികച്ച സ്‌കോര്‍. രണ്ടാം പോരില്‍ അമീന്‍ 93 പന്തുകളില്‍ നിന്ന് 91 റണ്‍സും നേടിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍