കായികം

ലോകകപ്പ് കഴിഞ്ഞാല്‍ മെസി വിരമിക്കുമോ? അര്‍ജന്റീന കോച്ച് പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ദോഹ: ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച താരം. കളി മികവ് കൊണ്ടു തലമുറ വ്യത്യാസമില്ലാതെ ആനന്ദിപ്പിക്കുന്ന മാന്ത്രികന്‍. ചെറിയ പ്രായത്തില്‍ തന്നെ ഇതിഹാസ താരങ്ങളുടെ പട്ടികയിലേക്ക് അനായാസം നടന്നു കയറിയ ഫുട്‌ബോള്‍ സാന്നിധ്യം. ലയണല്‍ മെസിക്ക് വിശേഷണങ്ങള്‍ ഏറെയുണ്ട്. കരിയറിലെ അവസാന ഘട്ടത്തിലൂടെയാണ് അര്‍ജന്റൈന്‍ ഇതിഹാസം കടന്നു പോകുന്നത്. രണ്ട് ജയങ്ങള്‍ക്കപ്പുറം ലോക കിരീടമെന്ന നേട്ടവും. 

ഇത്തവണ ഖത്തറില്‍ ലോക കിരീടത്തില്‍ കുറഞ്ഞതൊന്നും അര്‍ജന്റീന സ്വപ്നം കാണുന്നില്ല. മെസിക്ക് വേണ്ടി അവര്‍ക്ക് ഈ ലോകകപ്പ് ജയിക്കേണ്ടതുണ്ട്. 

കിരീടം നേടിയാലും ഇല്ലെങ്കിലും ഇത് തന്റെ അവസാനത്തെ ലോകകപ്പ് ആയേക്കുമെന്ന് മെസി നേരത്തെ തന്നെ സൂചന നല്‍കിയിയിരുന്നു. വിഷയത്തില്‍ പ്രതികരിക്കുകയാണ് ഇപ്പോള്‍ അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോണി. 

ലോകകപ്പിന് ശേഷവും അദ്ദേഹം അന്താരാഷ്ട്ര ഫുട്‌ബോളില്‍ തുടരുമെന്നാണ് ഞങ്ങളും പ്രതീക്ഷിക്കുന്നത്. അദ്ദേഹം തുടരുമോ എന്നു നമുക്ക് നോക്കാം. എന്തായാലും ഞങ്ങള്‍ അദ്ദേഹത്തിന്റെ കളി ആസ്വദിക്കുന്നത് തുടരും. ഞങ്ങളെ സംബന്ധിച്ചും ഫുട്ബോള്‍ ലോകത്തിനും അതാണ് വളരെ പ്രധാനപ്പെട്ട കാര്യം'- സ്‌കലോണി വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി