കായികം

ബാറ്റിസ്റ്റ്യൂട്ടയെ മറികടന്ന് മെസി, അര്‍ജന്റീനയുടെ ലോകകപ്പ് ഗോള്‍വേട്ടയിലെ ഒന്നാമന്‍

സമകാലിക മലയാളം ഡെസ്ക്

ദോഹ: സെമി ഫൈനലില്‍ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് 
ഫൈനല്‍ ഉറപ്പിച്ചതിനൊപ്പം റെക്കോര്‍ഡുകളില്‍ പലതും തന്റെ പേരിലാക്കി മെസി. അര്‍ജന്റീനക്കായി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി മെസി മാറി.

ഖത്തര്‍ ലോകകപ്പിലെ തന്റെ 5ാം ഗോളിലേക്ക് മെസി എത്തിയപ്പോള്‍ ബാറ്റിസ്റ്റിയൂട്ടയുടെ ഗോള്‍ റെക്കോര്‍ഡ് ആണ് അര്‍ജന്റീനയുടെ നായകന്‍ മറികടന്നത്. മെസിയുടെ പതിനൊന്നാമത്തെ ലോകകപ്പ് ഗോളാണ് ഇത്. ബാറ്റിസ്റ്റ്യൂട്ടയുടെ ലോകകപ്പിലെ 10 ഗോള്‍ എന്ന നേട്ടമാണ് മെസി ഇവിടെ മറികടന്നത്. 

ഖത്തര്‍ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരിലും മെസി മുന്‍പിലെത്തി. 5 ഗോളും മൂന്ന് അസിസ്റ്റുമാണ് മെസിയുടെ പേരിലുള്ളത്. രണ്ടാമതുള്ള എംബാപ്പെ 5 ഗോളും രണ്ട് അസിസ്റ്റും അക്കൗണ്ടിലാക്കി. നാല് ഗോളോടെ ഫ്രാന്‍സിന്റെ ജിറൗദ് ആണ് മൂന്നാമത്. 

ക്രൊയേഷ്യക്കെതിരെ ഒരു ഗോളും അസിസ്റ്റും മെസിയില്‍ നിന്ന് വന്നതോടെ ഒരു ലോകകപ്പ് എഡിഷനില്‍ മൂന്ന് മത്സരങ്ങളിലായി ഗോള്‍ സ്‌കോര്‍ ചെയ്യുകയും അസിസ്റ്റ് നല്‍കുകയും ചെയ്ത ആദ്യ താരമായും മെസി മാറി. ഒരു ലോകകപ്പ് എഡിഷനില്‍ അഞ്ച് ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരവുമായി മെസി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ടെസ്റ്റ് പരിഷ്‌കരണം, ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേയ്ക്ക്

'അഭിമാനവും സന്തോഷവും സുഹൃത്തേ'; സഞ്ജുവിന് ആശംസകളുമായി ബിജു മേനോന്‍

സല്‍മാന്റെ വീടിന് നേരെ വെടിവയ്പ്പ്: പ്രതികളില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, യുവാവ് ശ്വാസംമുട്ടി മരിച്ചു