കായികം

റയല്‍ മാഡ്രിഡിന്റെ ഗ്രൗണ്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; ആകാംക്ഷയില്‍ ആരാധകര്‍ 

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: ലോകകപ്പില്‍ നിന്ന് പോര്‍ച്ചുഗല്‍ പുറത്തായതിന് പിന്നാലെ റയല്‍ മാഡ്രിഡിന്റെ തട്ടകത്തില്‍ പരിശീലനം നടത്തി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2018ല്‍ റയല്‍ മാഡ്രിഡ് വിട്ടതിന് ശേഷം ആദ്യമായാണ് ക്രിസ്റ്റിയാനോ റയലിന്റെ വാല്‍ദെബെബാസ് പരിശീലന ഗ്രൗണ്ടില്‍ എത്തുന്നത്. 

ഇവിടെ പരിശീലനം നടത്താന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് റയല്‍ മാഡ്രിഡ് തലവന്‍ പെരെസ് അനുവാദം നല്‍കിയതായാണ് സൂചന. തന്റെ ഫോം നിലനിര്‍ത്തുന്നതിന് വേണ്ടി മാത്രമാണ് ക്രിസ്റ്റിയാനോ ഇവിടെ പരിശീലനത്തിന് എത്തിയത്  എന്നാണ് ഇറ്റാലിയന്‍ ജേര്‍ണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തത്. 

ലോകകപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം മുന്‍പാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് എതിരെ തുറന്നടിച്ച് ക്രിസ്റ്റ്യാനോ എത്തിയത്. പരിശീലകന്‍ എറിക് ടെന്‍ ഹാഗിന് എതിരേയും ക്രിസ്റ്റ്യാനോ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. പിന്നാലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി വേര്‍പിരിഞ്ഞ ക്രിസ്റ്റ്യാനോ ഫ്രീ ഏജന്റായാണ് ലോകകപ്പ് കളിക്കാനെത്തിയത്. 

ഖത്തര്‍ ലോകകപ്പില്‍ നിന്ന് ഒരു ഗോള്‍ മാത്രമായാണ് ക്രിസ്റ്റിയാനോ മടങ്ങിയത്. പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും ക്രിസ്റ്റ്യാനോയെ ആദ്യ ഇലവനില്‍ ഇറക്കാന്‍ പോര്‍ച്ചുഗല്‍ പരിശീലകന്‍ സാന്റോസും തയ്യാറായില്ല. ഇതിനെതിരെ ക്രിസ്റ്റിയാനോ പരസ്യമായി പ്രതികരിച്ചില്ലെങ്കിലും താരത്തിന്റെ അതൃപ്തി വ്യക്തമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി