കായികം

ബെന്‍ സ്റ്റോക്ക്‌സ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനാവും? സാധ്യത ഉയര്‍ത്തി സിഇഒ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 16.25 കോടി രൂപയ്ക്കാണ് ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. സ്റ്റോക്ക്‌സ് ചെന്നൈയില്‍ എത്തിയതോടെ നായക സ്ഥാനത്തേക്കും ഓള്‍റൗണ്ടറെ കൊണ്ടുവരുമോ എന്ന ചോദ്യം ശക്തമായി കഴിഞ്ഞു. ഇതിനോട് പ്രതികരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥന്‍. 

ഞങ്ങള്‍ക്കൊരു ഓള്‍റൗണ്ടറെ വേണ്ടിയിരുന്നു. സ്‌റ്റോക്ക്‌സിനെ ലഭിച്ചതില്‍ ധോനി സന്തോഷവാനാണ്. ക്യാപ്റ്റന്‍സി സാധ്യത അവിടെയുണ്ട്. എന്നാല്‍ ധോനി സമയമെടുത്ത് അക്കാര്യം തീരുമാനിക്കും, കാശി വിശ്വനാഥന്‍ പറഞ്ഞു.

കെയ്ല്‍ ജാമിസണിന് പരിക്കേറ്റിരുന്നു. അതിനാല്‍ മറ്റ് ഫ്രാഞ്ചൈസികള്‍ ജാമിസണിന് വേണ്ടി ശ്രമിച്ചില്ല. പരിക്കില്‍ നിന്ന് ജാമിസണ്‍ മുക്തനായെന്ന് ഫ്‌ളെമിങ് ഞങ്ങളെ അറിയിച്ചു. ചെന്നൈ നല്ല നിലയിലാണ് എന്നാണ് തോന്നുന്നത്. ഈ സീസണില്‍ മികവ് കാണിക്കാനായേക്കും, ചെന്നൈ സിഇഒ പറഞ്ഞു. 

2022ലെ ഐപിഎല്‍ സീസണിന് മുന്‍പായി ധോനി നായകത്വം രാജിവെച്ചിരുന്നു. രവീന്ദ്ര ജഡേജ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വന്നെങ്കിലും നായകന്‍ എന്ന നിലയിലും വ്യക്തിഗത പ്രകടനത്തിലും മികവ് കാണിക്കാനായില്ല. ഇതോടെ ധോനി വീണ്ടും ചെന്നൈയുടെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം