കായികം

സഞ്ജു എന്തുകൊണ്ട് ഏകദിന ടീമില്‍ ഇല്ല? ഋഷഭ് പന്തിനെ പുറത്താക്കിയതോ? സൂചനകള്‍ ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ താളം കണ്ടെത്താനാവാതെ നില്‍ക്കുന്ന ഋഷഭ് പന്തിനെ ഒഴിവാക്കിയാണ് ഇന്ത്യ ശ്രീലങ്കക്കെതിരായ പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. മോശം ഫോം തുടരുന്നതിനെ തുടര്‍ന്ന് ടീമില്‍ നിന്ന് ഒഴിവാക്കിയതാണോ അതോ പരിക്കാണോ പന്തിനെ മാറ്റി നിര്‍ത്താനുള്ള കാരണം എന്ന ചോദ്യവും ഉയരുന്നു. 

ഋഷഭ് പന്തിനോട് ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ എത്താന്‍ നിര്‍ദേശിച്ചതായാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. പന്തിന്റെ കാല്‍മുട്ടിന് പരിക്കേറ്റിരുന്നു. ഇതോടെ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ജനുവരി മൂന്ന് മുതല്‍ 15 വരെ പന്ത് എന്‍സിഎയില്‍ തുടരും. 

ശ്രീലങ്കക്കെതിരായ പര്യടനത്തിന് ശേഷം ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയുടെ മുന്‍പിലുള്ളത്. ഇത് മുന്‍പില്‍ കണ്ടാണ് പന്തിനെ ലങ്കന്‍ പര്യടനത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയത് എന്നും സൂചനയുണ്ട്. 

പന്തിന് വൈറ്റ് ബോള്‍ ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവ് പ്രയാസമാവും

ഋഷഭ് പന്തിനെ ഏകദിന, ട്വന്റി20 ടീമില്‍ നിന്ന് ഒഴിവാക്കിയെങ്കിലും മലയാളി താരം സഞ്ജു സാംസണിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്തുകൊണ്ട് സഞ്ജുവിനെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കിയെന്ന ചോദ്യം ശക്തമാണ്. ഇഷാന്‍ കിഷന്‍ രണ്ട് സ്‌ക്വാഡിലും ഇടം നേടി. സഞ്ജുവും ഇഷാനും തിളങ്ങിയാല്‍ പന്തിന് വൈറ്റ് ബോള്‍ ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവ് പ്രയാസമാവും. 

സീനിയര്‍ താരം ശിഖര്‍ ധവാനേയും ടീമില്‍ നിന്ന് ഒഴിവാക്കി. ഭുവിക്കും ടീമില്‍ ഇടം നേടാനായിട്ടില്ല. കെ എല്‍ രാഹുല്‍ ഏകദിന ടീമില്‍ ഉണ്ടായിട്ടും ഹര്‍ദിക് പാണ്ഡ്യയെയാണ് വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. നേതൃമാറ്റത്തിന്റെ സൂചനയാണ് ഇവിടെ സെലക്ടര്‍മാര്‍ നല്‍കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ

പലതവണ മുഖത്തടിച്ചു; നെഞ്ചിലും അടിവയറ്റിലും ചവിട്ടി; മുറിയിലൂടെ വലിച്ചിഴച്ചു; എഫ്‌ഐആറിലെ വിശദാംശങ്ങള്‍ പുറത്ത്

വര്‍ക്ക് പെര്‍മിറ്റ് കാലാവധി നീട്ടണം, നാടുകടത്തല്‍ ഭീഷണി; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം, വിഡിയോ