കായികം

മൂന്ന് മത്സരങ്ങളില്‍ വിലക്ക്, ലെവന്‍ഡോസ്‌കി ഇന്ന് ഇറങ്ങും; ബഹിഷ്‌കരിക്കാന്‍ എസ്പ്യാനോള്‍ 

സമകാലിക മലയാളം ഡെസ്ക്

ബാഴ്‌സ: ലോകകപ്പ് ഇടവേളയ്ക്ക് ശേഷം ബാഴ്‌സയിലേക്ക് തിരിച്ചെത്തിയ ലെവന്‍ഡോസ്‌കിക്ക് വിലക്കിനെ തുടര്‍ന്ന് മൂന്ന് മത്സരങ്ങള്‍ നഷ്ടമാവുമെന്ന ആശങ്കയിലായിരുന്നു ആരാധകര്‍. എന്നാല്‍ ലാ ലീഗയിലെ എസ്പ്യാനോളിന് എതിരായ മത്സരത്തിന് മുന്‍പ് ലെവന്‍ഡോസ്‌കിയുടെ വിലക്ക് പിന്‍വലിച്ചു. 

ലോകകപ്പിന് മുന്‍പ് ബാഴ്‌സ ഓസാസുനക്കെതിരെ ഇറങ്ങിയപ്പോള്‍ രണ്ട് മഞ്ഞക്കാര്‍ഡ് കണ്ടതോടെയാണ് ലെവന്‍ഡോസ്‌കിക്ക് ഒരു മത്സരത്തില്‍ നിന്ന് വിലക്ക് വന്നത്. ഇതിന് ശേഷം ലെവന്‍ഡോസ്‌കിയില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തിനാണ് രണ്ട് മത്സരത്തില്‍ നിന്ന് വിലക്ക് നേരിട്ടത്. 

ബാഴ്‌സയുടെ അപ്പീലിനെ തുടര്‍ന്ന് വിലക്ക് പിന്‍വലിച്ചതായി ക്ലബ് അറിയിച്ചു. എന്നാല്‍ ഇത് ബാഴ്‌സയുടെ എതിരാളികളായ എസ്പ്യാനോളിനെ പ്രകോപിപ്പിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി എസ്പ്യാനോള്‍ കളിക്കാരെ മാത്രമാണ് നൗകാമ്പിലേക്ക് മത്സരത്തിനായി വിടുന്നത്. ടീം ഒഫീഷ്യലുകള്‍ മത്സരം ബഹിഷ്‌കരിക്കും. 

ലെവന്‍ഡോസ്‌കിയുടെ വിലക്ക് താത്കാലികമായാണ് മരവിപ്പിച്ചിരിക്കുന്നത്. താരത്തിന് എതിരെ തീരുമാനം വരികയാണ് എങ്കില്‍ ബാഴ്‌സയ്ക്കും പരിശീലകന്‍ സാവിക്കും അത് തിരിച്ചടിയാവും. നിലവില്‍ ലാ ലീഗ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 13 ഗോളോടെ ലെവന്‍ഡോസ്‌കിയാണ് ടോപ് സ്‌കോറര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന