കായികം

ഓസീസിനെ തകര്‍ത്തു; ഇന്ത്യ അണ്ടര്‍19 ലോകകപ്പ് ഫൈനലില്‍

സമകാലിക മലയാളം ഡെസ്ക്

ആന്റിഗ്വ: ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ കടന്നു. സെമിഫൈനലില്‍ ഓസ്‌ട്രേലിയയെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 96 റണ്‍സിനാണ് ഇന്ത്യന്‍ യുവനിര കംഗാരുക്കളെ തോല്‍പ്പിച്ചത്. കലാശപോരാട്ടത്തില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. 

ഇന്ത്യയുടെ എട്ടാമത്തേതും, തുടര്‍ച്ചയായ നാലാമത്തെയും ലോകകപ്പ് ഫൈനലാണിത്. നായകന്‍ യാഷ് ദൂളിന്റെയും ഉപനായകന്‍ ഷെയ്ഖ് റാഷിദിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യന്‍ വിജയത്തിന്റെ കരുത്തായത്. 

ഇന്ത്യ മുന്നോട്ടുവെച്ച 291 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയന്‍ കൗമാരപ്പട 194 റണ്‍സിന് എല്ലാവരും പുറത്തായി. 51 റണ്‍സെടുത്ത ലച്‌ലന്‍ഷായും 38 റണ്‍സെടുത്ത കോറി മില്ലറിനും മാത്രമാണ് ഇന്ത്യന്‍ ബൗളിംഗിനെ അല്പമെങ്കിലും ചെറുക്കാനായത്. 

ഇന്ത്യയ്ക്ക് വേണ്ടി വിക്കി ഓട്‌സ് വാള്‍ മൂന്നും സിഷാന്ത് സിന്ധു, രവികുമാര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവുമെടുത്തു. കുശാല്‍ താംബെ, ആംഗ്രിഷ് രഘുവംശി എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു. 

സെഞ്ച്വറി നേടിയ ദൂളിന്റെ ആഹ്ലാദം/ ചിത്രം: പിടിഐ

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ക്യാപ്റ്റന്‍ ദൂളിന്റെ സെഞ്ച്വറിയുടെ മികവിലാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ദൂള്‍ 110 റണ്‍സെടുത്തു. ഇതില്‍ 10 ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നു. മികച്ച പിന്തുണ നല്‍കിയ ഉപനായകന്‍ ഷെയ്ഖ് റാഷിദ് 108 പന്തില്‍ 94 റണ്‍സെടുത്ത് പുറത്തായി.

നാലുപന്തില്‍ രണ്ടു സിക്‌സറുകള്‍ സഹിതം 20 റണ്‍സെടുത്ത ദിനേഷ് ബനയുടെ വെടിക്കെട്ടാണ് ഇന്ത്യന്‍ സ്‌കോര്‍ 290 ലെത്തിച്ചത്. സെഞ്ച്വറിയുമായി ടീമിനെ മുന്നിൽ നിന്ന് നയിച്ച  ദൂൾ ആണ് കളിയിലെ താരം. ഫൈനൽ  മറ്റന്നാൾ നടക്കും.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്

ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം, സീസണിലെ ആദ്യത്തേത്; വരുംദിവസങ്ങളില്‍ പെരുമഴ, ജാഗ്രത

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ റെഡ് കാര്‍പ്പറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി