കായികം

40 ലക്ഷം രൂപ വീതം; കിരീടം നേടിയ സംഘത്തിന് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ച് ബിസിസിഐ 

സമകാലിക മലയാളം ഡെസ്ക്

ആന്റിഗ്വ: അണ്ടര്‍ 19 ലോക കിരീടത്തില്‍ മുത്തമിട്ട ഇന്ത്യന്‍ ടീമിന് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ച് ബിസിസിഐ. 40 ലക്ഷം രൂപയാണ് ടീമിലെ ഓരോ കളിക്കാരനും ലഭിക്കുക. സപ്പോര്‍ട്ട് സ്റ്റാഫിലുള്ളവര്‍ക്ക് 20 ലക്ഷം രൂപ വീതവും. 

ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് കളിക്കാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. നിങ്ങള്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തി എന്നാണ് ജയ് ഷായുടെ പ്രസ്താവനയില്‍ പറയുന്നത്. ടീമിനുള്ളില്‍ കോവിഡ് പ്രതിസന്ധി സൃഷ്ടിച്ചിട്ടും അതിനെയെല്ലാം അതിജീവിച്ച് കിരീടത്തിലേക്ക് എത്തിയ ടീമിനെ ജയ് ഷാ അഭിനന്ദിക്കുന്നു. 

അവരുടെ പ്രയത്‌നം വിലമതിക്കാനാവാത്തതാണ് 

40 ലക്ഷം ക്യാഷ് അവാര്‍ഡ് എന്നത് ചെറിയൊരു അഭിനന്ദനത്തിന്റെ ഭാഗമാണെന്നും അവരുടെ പ്രയത്‌നം വിലമതിക്കാനാവാത്തതാണെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു. അണ്ടര്‍ 19 ലോകകപ്പിലെ ഇന്ത്യയുടെ ആധിപത്യം ഉറപ്പിക്കുന്ന പ്രകടനമാണ് യഷ് ദുളിന്റെ സംഘത്തില്‍ നിന്ന് വന്നത്. 

2000ല്‍ മുഹമ്മദ് കൈഫും 2008ല്‍ കോഹ് ലിയും 2012ല്‍ ഉന്മുക്ത് ചന്ദും 2018ല്‍ പൃഥ്വി ഷായുമാണ് ഇന്ത്യയെ അണ്ടര്‍ 19 ജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്മാര്‍. ന്യൂബോളില്‍ മികവ് കാണിച്ച രവി കുമാറും ഫൈനലില്‍ 5 വിക്കറ്റ് വീഴ്ത്തി ചരിത്രം കുറിച്ച രാജ് ബാവയുമാണ് ഇന്ത്യന്‍ ജയത്തിന് വഴി വെട്ടിയത്. 50 റണ്‍സോടെ നിഷാന്ത് സിന്ധു പുറത്താവാതെ നിന്നപ്പോള്‍ 14 പന്തുകള്‍ ശേഷിക്കെ ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍