കായികം

സൗരവ് ഗാംഗുലിയുടെ നിര്‍ദേശം തള്ളി ഹര്‍ദിക് പാണ്ഡ്യ, രഞ്ജി ട്രോഫി കളിക്കില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമിലേക്കുള്ള മടങ്ങി വരവിനായി രഞ്ജി ട്രോഫി കളിക്കണം എന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ നിര്‍ദേശം അവഗണിച്ച് ഹര്‍ദിക് പാണ്ഡ്യ. രഞ്ജി ട്രോഫിക്കായുള്ള 20 അംഗ സംഘത്തെ ബറോഡ പ്രഖ്യാപിച്ചപ്പോള്‍ ഹര്‍ദിക് പാണ്ഡ്യയുടെ പേര് ടീമില്‍ ഇല്ല. 

നിലവില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള പരിശീലനത്തിലാണ് ഹര്‍ദിക് പാണ്ഡ്യ. ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ അഹമ്മദാബാദിന്റെ ക്യാപ്റ്റനായും ഹര്‍ദിക്കിനെ തെരഞ്ഞെടുത്തിരുന്നു. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹര്‍ദിക് രഞ്ജി ട്രോഫി കളിക്കണം എന്ന നിര്‍ദേശം ഗാംഗുലി മുന്‍പോട്ട് വെച്ചത്. 

'രഞ്ജി ട്രോഫി കളിച്ച് ഹര്‍ദിക് തുടങ്ങുന്നത് കാണാനാവും'

ഹര്‍ദിക്കിനെ പരിക്കേറ്റിരുന്നു. ഈ ഇടവേള പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിന് സഹായിച്ചു. അതിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഏറെ നാള്‍ കളിക്കാന്‍ വഴിയൊരുങ്ങുന്നു. രഞ്ജി ട്രോഫി കളിച്ച് ഹര്‍ദിക് തുടങ്ങുന്നത് കാണാനാവും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കൂടുതല്‍ ഓവറുകള്‍ ഹര്‍ദിക് എറിയുമെന്നും അതിലൂടെ ഹര്‍ദിക്കിന്റെ ശരീരം കരുത്തുറ്റതാവും എന്ന് കരുതുന്നതായും ഗാംഗുലി പറഞ്ഞിരുന്നു. 

രഞ്ജി ട്രോഫി ടീമില്‍ ഉള്‍പ്പെടാതിരുന്നതോടെ ഐപിഎല്ലിലൂടെയാവും ഹര്‍ദിക്കിന്റെ മടങ്ങി വരവ്. ഹര്‍ദിക്കിന്റെ സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യ ബറോഡയുടെ രഞ്ജി ട്രോഫി ടീമിലുണ്ട്. ഐപിഎല്ലില്‍ പന്തെറിയുമോ എന്ന ചോദ്യത്തിന് അത് ആരാധകര്‍ക്കുള്ള സര്‍പ്രൈസ് എന്നായിരുന്നു ഹര്‍ദിക്കിന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ

പലതവണ മുഖത്തടിച്ചു; നെഞ്ചിലും അടിവയറ്റിലും ചവിട്ടി; മുറിയിലൂടെ വലിച്ചിഴച്ചു; എഫ്‌ഐആറിലെ വിശദാംശങ്ങള്‍ പുറത്ത്

വര്‍ക്ക് പെര്‍മിറ്റ് കാലാവധി നീട്ടണം, നാടുകടത്തല്‍ ഭീഷണി; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം, വിഡിയോ