കായികം

ജനം ഇരമ്പിയെത്തി, കിരീടം കൊണ്ടുവന്ന ടീമിന് ഉജ്വല സ്വീകരണവുമായി സെനഗല്‍

സമകാലിക മലയാളം ഡെസ്ക്

ദാക്കര്‍: ആഫ്രിക്കയുടെ ഫുട്‌ബോള്‍ രാജാക്കന്മാരായി എത്തിയ സെനഗല്‍ ടീമിന് വിസ്മയിപ്പിക്കുന്ന വരവേല്‍പ്പ് നല്‍ക്കി നാട്. കിരീടവുമായെത്തിയ സെനഗല്‍ ടീമിനെ അഭിനന്ദിക്കാനായി നിരത്തുകളില്‍ ആരാധകര്‍ ഇരമ്പിയെത്തി. 

ഒരു ഫുട്‌ബോള്‍ കിരീട ജയത്തിനുമപ്പുറമാണ് തങ്ങള്‍ക്കിത് എന്ന് വിളിച്ച് പറഞ്ഞായിരുന്നു സെനഗല്‍ ജനതയുടെ ആഘോഷം. തിങ്കളാഴ്ച രാജ്യത്തേക്ക് മടങ്ങിയ എത്തിയ ടീമിനെ സ്വീകരിക്കാനായി തലസ്ഥാനമായ ദാക്കറിലെ വിമാനത്താവളത്തില്‍ തന്നെ ജനം തിങ്ങിക്കൂടി. 

സെനഗല്‍ പ്രസിഡന്റ് മാക്കി സോള്‍ കളിക്കാരെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തി. പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് പുറപ്പെട്ട കളിക്കാരുടെ ബസ് വലിയ ജനക്കൂട്ടത്തിന് നടുവിലൂടെയാണ് നീങ്ങിയത്. ബസിന് മുകളില്‍ നിന്ന് കളിക്കാര്‍ കിരീടം ഉയര്‍ത്തി ആഘോഷിച്ചു. 

ഞായറാഴ്ച നടന്ന ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഈജിപ്തിനെ 4-2ന് തകര്‍ത്താണ് സെനഗല്‍ കിരീടം ഉയര്‍ത്തിയത്. ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സില്‍ ഇത് ആദ്യമായാണ് സെനഗല്‍ കിരീടം ഉയര്‍ത്തുന്നത്. നേരത്തെ രണ്ട് വട്ടം ഫൈനലില്‍ എത്തിയെങ്കിലും കിരീടത്തില്‍ മുത്തമിടാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കി, ഇടുക്കിയില്‍ പോക്‌സോ കേസ് അതിജീവിത വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം

സിദ്ധാര്‍ഥന്റെ മരണം; പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അമ്മക്ക് അനുവാദം നല്‍കി ഹൈക്കോടതി

അഭിഭാഷകര്‍ ഉപഭോക്തൃ നിയമത്തിനു കീഴില്‍ വരില്ല, സേവനത്തിലെ കുറവിനു കേസെടുക്കാനാവില്ലെന്നു സുപ്രീംകോടതി

ബിരുദ പ്രവേശനം; സിയുഇടി ഹാള്‍ ടിക്കറ്റ് വെബ്‌സൈറ്റില്‍, ഡ്രസ് കോഡ്, വിശദാംശങ്ങള്‍

കോണ്‍ഗ്രസിന്റെ അവിശ്വാസത്തെ പിന്തുണച്ച് സിപിഎം അംഗങ്ങള്‍; രാമങ്കരി പഞ്ചായത്തില്‍ പാര്‍ട്ടിക്കു ഭരണം നഷ്ടമായി