കായികം

ടോസ് നേടി വിൻഡീസ്; ഇന്ത്യയെ ബാറ്റിങിന് അയച്ചു 

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്കു ബാറ്റിങ്. ടോസ് നേടിയ വിൻഡീസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.  ആദ്യ മൽസരത്തിൽ ജയിച്ച ടീമിൽ നിന്ന് ഇഷാൻ കിഷനു പകരം കെഎൽ രാഹുൽ പ്ലെയിങ് ഇലവനിൽ തിരിച്ചെത്തിയതാണ് ഇന്ത്യൻ നിരയിലെ ഏക മാറ്റം. മൂന്നു കളികളുടെ പരമ്പരയിൽ ഇന്ന് ജയിക്കാനായാൽ പരമ്പര ഇന്ത്യയ്ക്ക് സ്വന്തം. പരമ്പര കൈവിടാതിരിക്കാൻ ജയത്തിൽ കുറഞ്ഞൊന്നും വിൻഡീസ് താരങ്ങളും ലക്ഷ്യമിടുന്നില്ല. 

പരിക്കു കാരണം നായകൻ കരെൺ പൊള്ളാർഡ് വിൻഡീസ് നിരയിലില്ല. പകരം നിക്കോളാസ് പൂരനാണ് ടീമിനെ നയിക്കുന്നത്. പൊള്ളാർഡിനു പകരം ഒഡെയ്ൻ സ്മിത്ത് കളിക്കും. ആദ്യ കളിയിൽ ആറ് വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ സന്തമാക്കിയത്. പരിക്കിനെ അതിജീവിച്ച് തിരിച്ചെത്തിയ നായകൻ രോഹിത് ശർമയുടെ സാന്നിധ്യം ടീമിന് കരുത്തുപകർന്നിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നിർണായകമായത് ഡിഎൻഎ ഫലം; അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് ഹൈക്കോടതി

75ലക്ഷം രൂപയുടെ ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കാമുകിയെ മടിയിലിരുത്തി ബൈക്കില്‍ അഭ്യാസപ്രകടനം, പ്രണയ ലീലകള്‍; യുവാവിനെ കൈയോടെ പൊക്കി- വീഡിയോ

'ഇന്ത്യൻ 2' വിന് പിന്നാലെ മൂന്നാം ഭാ​ഗമെത്തുമോ ? ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റ്

ഫീല്‍ഡ് ഒന്നും ചെയ്യേണ്ട, വരൂ, ഇംപാക്ട് പ്ലെയര്‍ ആവാം; ഗെയ്‌ലിനെ ക്ഷണിച്ച് കോഹ്‌ലി- വിഡിയോ