കായികം

ബാംഗ്ലൂരിനേയും മറികടന്ന് കൊല്‍ക്കത്ത, ശ്രേയസ് അയ്യറിനെ 12.25 കോടിക്ക് സ്വന്തമാക്കി; കമിന്‍സിനേയും തിരികെ പിടിച്ചു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ബംഗളൂരു: ശ്രേയസ് അയ്യറിനെ സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 12.25 കോടി രൂപയ്ക്കാണ് ഡല്‍ഹി മുന്‍ ക്യാപ്റ്റനെ കൊല്‍ക്കത്ത ടീമിലെത്തിച്ചത്. സീസണില്‍ പുതിയ ക്യാപ്റ്റനെ തേടുന്ന കൊല്‍ക്കത്ത ശ്രേയസിനെ സ്വന്തമാക്കാന്‍ ശ്രമിക്കുമെന്ന് വ്യക്തമായിരുന്നു. 

താര ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക സ്വന്തമാക്കും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന താരമാണ് ശ്രേയസ് അയ്യര്‍. ആര്‍സിബിയാണ് ശ്രേയസിനായി ആദ്യം ഇറങ്ങിയത്. പിന്നാലെ ഡല്‍ഹിയും ലഖ്‌നൗവും ഗുജറാത്തും ശ്രേയസിന് വേണ്ടി ആര്‍സിബിയുമായി കൊമ്പുകോര്‍ത്തു. ക്യാപ്റ്റനെ തേടുന്ന ആര്‍സിബിയും
ശ്രേയസിനെ ലക്ഷ്യം വെക്കുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.

കമിന്‍സിനെ തിരികെ പിടിച്ച് കൊല്‍ക്കത്ത

ഐപിഎല്‍ താര ലേലത്തിലൂടെ പേസര്‍ പാറ്റ് കമിന്‍സിനെ തിരികെ സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 7.25 കോടി രൂപയ്ക്കാണ് കമിന്‍സിനെ കൊല്‍ക്കത്ത സ്വന്തമാക്കിയത്. 2020ലെ താര ലേലത്തില്‍ 15.5 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത കമിന്‍സിനെ സ്വന്തമാക്കിയിരുന്നത്. 

സൗത്ത് ആഫ്രിക്കന്‍ പേസര്‍ കാസിഗോ റബാഡയെ പഞ്ചാബ് കിങ്‌സ് ടീമിലെത്തിക്കുന്നു. 9.25 കോടി രൂപയ്ക്കാണ് റബാഡ പഞ്ചാബിലേക്ക് വരുന്നത്. കഴിഞ്ഞ സീസണില്‍ ഡല്‍ഹിയുടെ താരമായിരുന്നു റബാഡ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

92,000 രൂപ വരുമാനമുള്ള മുഖ്യമന്ത്രിക്ക് എവിടുന്നാ കാശെന്ന് ചോദിക്കണോ?; പോയത് വിശ്രമിക്കാനെന്ന് എകെ ബാലന്‍

ആറ് നഗരങ്ങള്‍, ആറ് ക്ലബുകള്‍; ഐഎസ്എല്‍ മാതൃകയില്‍ സൂപ്പര്‍ ലീഗ് കേരള

ജസ്റ്റിന്‍ ബീബര്‍ അച്ഛനാകുന്നു, നിറവയറുമായി ഹെയ്‌ലി: ചിത്രങ്ങള്‍ വൈറല്‍

പാലക്കാട് 67 കാരന്റെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം; ജാ​ഗ്രതാനിർദേശം നൽകി ആരോ​ഗ്യവകുപ്പ്

'സ്ത്രീകളുടെ അക്കൗണ്ടില്‍ ഓരോ ലക്ഷം രൂപ വീതം, രണ്ടു ഭാര്യമാരുണ്ടെങ്കില്‍ രണ്ടുലക്ഷം കിട്ടും'; വാഗ്ദാനവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി