കായികം

ഇടംകയ്യന്‍ പേസര്‍മാരെ വാങ്ങിക്കൂട്ടി ഡല്‍ഹി; 4.2 കോടി രൂപയ്ക്ക് ചേതന്‍ സക്കറിയയേയും സ്വന്തമാക്കി

സമകാലിക മലയാളം ഡെസ്ക്

ബെഗംളൂരു: ഐപിഎല്‍ താര ലേലത്തില്‍ ചേതന്‍ സക്കറിയയെ 4.2 കോടി രൂപയ്ക്ക് സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്.  50 ലക്ഷം രൂപയായിരുന്നു ചേതന്‍ സക്കറിയയുടെ അടിസ്ഥാന വില. 

ചേതന് വേണ്ടി ആദ്യം എത്തിയത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആണ്. പിന്നാലെ പഞ്ചാബ് കിങ്‌സ് എത്തി. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്നു ചേതന്‍ സക്കറിയ. ഇന്ത്യയുടെ ലങ്കന്‍ പര്യടനത്തില്‍ ദേശിയ ടീമിനായി അരങ്ങേറ്റം കുറിച്ചിരുന്നു. 

ബാംഗ്ലൂരിനും പഞ്ചാബിനും പിന്നാലെ രാജസ്ഥാന്‍ റോയല്‍സും ചേതനെ തിരികെ ടീമിലെത്തിക്കാന്‍ ശ്രമിച്ചു. ഡല്‍ഹിയും കൂടി ഇറങ്ങിയതോടെ ചേതന്റെ വില ഉയര്‍ന്നു. കഴിഞ്ഞ സീസണില്‍ 1.25 കോടി രൂപയ്ക്കാണ് ചേതന്‍ രാജസ്ഥാന്‍ റോയല്‍സില്‍ എത്തിയത്.  ഡല്‍ഹി ക്യാപിറ്റല്‍സ് ലേലത്തില്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ ഇടംകയ്യന്‍ പേസറാണ് ചേതന്‍. നേരത്തെ ഖലീല്‍ അഹ്മദിനേയും മുസ്താഫിസൂര്‍ റഹ്മാനേയും ഡല്‍ഹി ടീമിലെത്തിച്ചിരുന്നു. 

ശിവം ദുബെ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍

നാല് കോടി രൂപയ്ക്ക് ശിവം ദുബെയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലെത്തിച്ചു. 90 ലക്ഷം രൂപയ്ക്ക് ഓള്‍റൗണ്ടര്‍ കെ ഗൗതമിനെ ലഖ്‌നൗ സ്വന്തമാക്കി. ആറ് കോടി രൂപയ്ക്കാണ് വിന്‍ഡിസ് താരം ഓഡീന്‍ സ്മിത്തിനെ പഞ്ചാബ് സ്വന്തമാക്കിയത്. 

സൗത്ത് ആഫ്രിക്കന്‍ പേസര്‍ എന്‍ഗിഡി അണ്‍സോണ്‍ഡ് ആയി. അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്ക് സന്ദീപ് ശര്‍മയെ പഞ്ചാബ് കിങ്‌സ് ടീമിലെത്തിച്ചു. നവ്ദീപ് സെയ്‌നി 2.60 കോടി രൂപയ്ക്ക് രാജസ്ഥാനിലേക്ക് എത്തി. ഷെല്‍ഡന്‍ കോട്രല്‍ അണ്‍സോള്‍ഡ് ആയി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു