കായികം

ഐപിഎല്ലിലെ തഴയല്‍, പിന്നാലെ നെറ്റ്‌സില്‍ തീപടര്‍ത്തി ശ്രീശാന്തിന്റെ റിവേഴ്‌സ് സ്വിങ്‌

സമകാലിക മലയാളം ഡെസ്ക്

രാജ്‌കോട്ട്: ഐപിഎല്‍ താര ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കാന്‍ എത്താതിരുന്നതിന് പിന്നാലെ നെറ്റ്‌സില്‍ തിളങ്ങി ഇന്ത്യന്‍ താരം എസ് ശ്രീശാന്ത്. രഞ്ജി ട്രോഫി മത്സരത്തിന് മുന്‍പായി കേരളം പരിശീലനം നടത്തുമ്പോഴാണ് നെറ്റ്‌സില്‍ ബാറ്റ്‌സ്മാന്റെ സ്റ്റംപ് ഇളക്കി ശ്രീശാന്തിന്റെ ഡെലിവറി വന്നത്. 

ശ്രീശാന്തിന്റെ റിവേഴ്‌സ് സ്വിങ് ഡെലിവറി പ്രതിരോധിക്കാന്‍ ഇടംകയ്യന്‍ ബാറ്റര്‍ നെറ്റ്‌സില്‍ ശ്രമിച്ചെങ്കിലും പന്ത് സ്റ്റംപ് തൊട്ടു. ശ്രീശാന്ത് തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 

വേഗമേറിയ ബൗളിങ്ങിലൂടെ, സ്ഥിരതയോടെ കളിക്കുന്നത് എന്നെ മുന്‍പോട്ട് കൊണ്ടുപോകും എന്ന് ഉറപ്പാണ്. ഭ്രാന്തമായ വിശ്വാസം. ഏറ്റവും സുഖമുള്ള അനുഭവം എന്നാണ് ശ്രീശാന്ത് നെറ്റ്‌സിലെ തന്റെ വീഡിയോ പങ്കുവെച്ച് കുറിച്ചത്. 

ഫെബ്രുവരി 17നാണ് കേരളത്തിന്റെ രഞ്ജി ട്രോഫി മത്സരം. എലൈറ്റ് ഗ്രൂപ്പ് എയില്‍ മേഘാലയയാണ് കേരളത്തിന്റെ ആദ്യ എതിരാളികള്‍. രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസേസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി