കായികം

ബൗളറുമായി കൂട്ടിയിടിച്ച് വീണു, ബാറ്ററെ റണ്‍ഔട്ട് ആക്കാതെ വിക്കറ്റ് കീപ്പര്‍; കയ്യടി

സമകാലിക മലയാളം ഡെസ്ക്

മസ്‌കറ്റ്: ബൗളറുമായി കൂട്ടിയിടിച്ച് വീണ ബാറ്ററെ റണ്‍ഔട്ട് ആക്കാതെ വിക്കറ്റ് കീപ്പര്‍. ക്രിക്കറ്റിന്റെ സ്പിരിറ്റ് ഉയര്‍ത്തിപ്പിടിച്ച നേപ്പാള്‍ വിക്കറ്റ് കീപ്പറെ പ്രശംസയില്‍ മൂടുകയാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍. 

ഒമാനില്‍ നടക്കുന്ന ചതുര്‍ രാഷ്ട്ര ട്വന്റി20യിലാണ് സംഭവം. അയര്‍ലന്‍ഡ് ബാറ്ററെ പുറത്താക്കാനുള്ള സുവര്‍ണാവസരമാണ് നേപ്പാള്‍ വിക്കറ്റ് കീപ്പര്‍ ആയിഫ് ഷെയ്ഖ് വേണ്ടെന്ന് വെച്ചത്. അയര്‍ലന്‍ഡ് ഇന്നിങ്‌സിന്റെ 19ാം ഓവറിലാണ് സംഭവം. 

റണ്ണിനായുള്ള ഓട്ടത്തിന് ഇടയില്‍ അയര്‍ലന്‍ഡ് ബാറ്റര്‍ ആന്‍ഡി മക്‌ബ്രെയ്ന്‍ നേപ്പാള്‍ പേസര്‍ കമല്‍ സിങ്ങുമായി കൂട്ടിയിടിച്ച് വീണു. മക്‌ബ്രെയ്ന്‍ എഴുന്നേറ്റ് ഓടി ക്രീസില്‍ എത്തുന്നതിന് മുന്‍പ് തന്നെ പന്ത് ആയിഫ് ഷെയ്ഖിന് ലഭിച്ചു. എന്നാല്‍ സ്റ്റംപ് തൊടേണ്ടെന്നാണ് ആയിഫ് തീരുമാനിച്ചത്. 

കമന്ററി ബോക്‌സില്‍ നിന്നും ആയിഫിന്റെ നീക്കത്തെ പ്രശംസിച്ച് പ്രതികരണം എത്തി. എനിക്ക് രോമാഞ്ചമുണ്ടാകുന്നു. മനസിന് കുളിര്‍മയേകുന്ന ദൃശ്യം. ആസിഫിന് ബാറ്ററെ അനായാസം റണ്‍ഔട്ട് ആക്കാമായിരുന്നു. പക്ഷേ അതിന് തയ്യാറായില്ല. ക്രിക്കറ്റ് സ്പിരിറ്റ് ഓഫ് ഇയര്‍ അവാര്‍ഡില്‍ എന്റെ നോമിനേഷന്‍ ഇതാ, കമന്റേറ്റര്‍മാരിലൊരാള്‍ പറഞ്ഞത് ഇങ്ങനെ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ