കായികം

വിമര്‍ശകരേ ഇതാ രഹാനെയുടെ ഉത്തരം; ഉജ്ജ്വല സെഞ്ച്വറിയുമായി തിരിച്ചു വരവ്

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഫോമില്ലാതെ ഉഴറി വലിയ വിമര്‍ശനങ്ങള്‍ നേരിട്ട അജിന്‍ക്യ രഹാനെ തിരിച്ചു വരവിന്റെ പാതയില്‍. രഞ്ജി ട്രോഫി കളിച്ച് ഫോം വീണ്ടെടുക്കാനുള്ള ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയുടെ വാക്കുകള്‍ രഹാനെ അക്ഷരംപ്രതി അനുസരിച്ചു! രഞ്ജി ട്രോഫി പോരാട്ടങ്ങള്‍ക്ക് വീണ്ടും തുടക്കമായപ്പോള്‍ സെഞ്ച്വറി അടിച്ച് രഹാനെയുടെ ഉജ്ജ്വല തിരിച്ചുവരവ്. 

നിലവിലെ ചാമ്പ്യന്‍മാരായ സൗരാഷ്ട്രയ്‌ക്കെതിരെ കളിക്കാനിറങ്ങിയ മുംബൈ ടീമില്‍ ഇടംപിടിച്ച രഹാനെ നാലാമനായി കളത്തിലിറങ്ങി ശതകം തികച്ച് ബാറ്റിങ് തുടരുന്നു. രഹാനെയ്‌ക്കൊപ്പം യുവ താരം സര്‍ഫ്രാസ് ഖാനും സെഞ്ച്വറിയുമായി ബാറ്റിങ് തുടരുന്നു. 

രഹാനെ 244 പന്തുകള്‍ നേരിട്ട് 14 ഫോറുകളും രണ്ട് സിക്‌സും സഹിതം രഹാനെ 106 റണ്‍സാണ് കണ്ടെത്തിയത്. സര്‍ഫ്രാസ് 208 പന്തുകള്‍ നേരിട്ട് 117 റണ്‍സെടുത്തു. സര്‍ഫ്രാസും ഇത്രയും ഫോറും സിക്‌സും സഹിതമാണ് സെഞ്ച്വറി കടന്നത്. 

ടോസ് നേടി മുംബൈ ബാറ്റിങിന് ഇറങ്ങുകയായിരുന്നു. 44 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ഘട്ടത്തിലാണ് രഹാനെ- സര്‍ഫ്രാസ് സഖ്യം ക്രീസില്‍ നിലയുറപ്പിച്ചത്. നിലവില്‍ 209 റണ്‍സ് കൂട്ടുകെട്ട് തീര്‍ത്ത് സഖ്യം ബാറ്റിങ് തുടരുകയാണ്. 

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ മുംബൈ മൂന്ന് വിക്കറ്റുകള്‍ നഷ്ടത്തില്‍ 257 റണ്‍സെന്ന നിലയില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു