കായികം

രഞ്ജി ട്രോഫി; രോഹന് പിന്നാലെ രാഹുലിനും സെഞ്ചുറി; ലീഡ് 100 കടത്തി, ശക്തമായ നിലയില്‍ കേരളം

സമകാലിക മലയാളം ഡെസ്ക്

രാജ്‌കോട്ട്: രഞ്ജി ട്രോഫിയില്‍ മേഘാലയക്ക് എതിരെ കേരള ഓപ്പണര്‍ രാഹുലിനും സെഞ്ചുറി. ആദ്യ ദിനം ഏകദിന ശൈലിയില്‍ ബാറ്റ് വീശി രോഹന്‍ കുന്നുമ്മല്‍ സെഞ്ചുറി കണ്ടെത്തിയതിന് പിന്നാലെയാണ് രാഹുലും സ്‌കോര്‍ മൂന്നക്കം കടത്തിയത്. 

142 പന്തില്‍ നിന്ന് 14 ഫോറും ഒരു സിക്‌സുമാണ് സെഞ്ചുറി കണ്ടെത്തുമ്പോള്‍ രാഹുലിന്റെ ബാറ്റില്‍ നിന്ന് വന്നത്. ഇരട്ട സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ചാണ് ഓപ്പണര്‍മാര്‍ കേരളത്തിന് മികച്ച തുടക്കം നല്‍കിയത്. 201 പന്തില്‍ നിന്നാണ് ഇരുവരും ചേര്‍ന്ന് 214 റണ്‍സ് കണ്ടെത്തിയത്.

കേരളത്തിന്റെ ലീഡ് 100 തൊട്ടു

രണ്ടാം ദിനം ഡ്രിങ്ക്‌സ് ബ്രേക്ക് കഴിഞ്ഞപ്പോഴേക്കും കേരളത്തിന്റെ ലീഡ് 100 തൊട്ടു. മൂന്നാം സ്ഥാനത്ത് ഇറങ്ങിയ ജലജ് സക്‌സേനയ്ക്ക് 10 റണ്‍സ് മാത്രമാണ് കണ്ടെത്താനായത്. 18 റണ്‍സോടെ സച്ചിന്‍ ബേബിയാണ് രാഹുലിന് പിന്തുണ നല്‍കുന്നത്. ഒന്നാം ഇന്നിങ്‌സില്‍ മേഘാലയെ 148 റണ്‍സിനാണ് കേരളം പുറത്താക്കിയത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ 4 വിക്കറ്റ് നേട്ടവുമായി ഏദന്‍ ആപ്പിള്‍ ടോം മിന്നിയതാണ് ആദ്യ ദിനത്തിലെ കേരളത്തിന്റെ പ്രധാന ഹൈലൈറ്റ്. 

9 ഓവറില്‍ 41 റണ്‍സ് മാത്രമാണ് ഏദന്‍ വിട്ടുകൊടുത്തത്. തിരുവനന്തപുരം ബാലഭാരതി സ്‌കൂളിലെ 12ാം ക്ലാസ് വിദ്യാര്‍ഥിയാണ് ഏദന്‍. മനു കൃഷ്ണന്‍ മൂന്ന് വിക്കറ്റും ശ്രീശാന്ത് രണ്ട് വിക്കറ്റും ബേസില്‍ തമ്പി ഒരു വിക്കറ്റും വീഴ്ത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു