കായികം

ട്വന്റി20 ജയങ്ങളില്‍ സെഞ്ചുറി; പാകിസ്ഥാന് ശേഷം നേട്ടം തൊടുന്ന ആദ്യ ടീമായി ഇന്ത്യ 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ട്വന്റി20 ജയിച്ച് പരമ്പര സ്വന്തമാക്കിയതിനൊപ്പം മറ്റൊരു നേട്ടം കൂടി കൊയ്ത ടീം ഇന്ത്യ. ഇന്ത്യയുടെ നൂറാം ട്വന്റി20 ജയമായിരുന്നു അത്. 

പാകിസ്ഥാന് ശേഷം 100 ട്വന്റി20 ജയങ്ങള്‍ എന്ന നേട്ടം തൊടുന്ന ടീമായി ഇന്ത്യ മാറി. ഇന്ത്യയും പാകിസ്ഥാനുമല്ലാതെ മറ്റൊരു ടീമിനും ട്വന്റി20 ജയങ്ങളില്‍ സെഞ്ചുറി കുറിക്കാനായിട്ടില്ല. 155 ട്വന്റി20 മത്സരങ്ങള്‍ കളിച്ചതില്‍ നിന്നാണ് ഇന്ത്യ 100 ജയങ്ങള്‍ നേടിയത്. 

വിജയ ശതമാനത്തില്‍ ഇന്ത്യയാണ് പാകിസ്ഥാനേക്കാള്‍ മുന്‍പില്‍

51 കളിയില്‍ തോല്‍വി നേരിട്ടപ്പോള്‍ മത്സര ഫലം ഇല്ലാതെ വന്നത് നാല് മത്സരങ്ങളിലും. ട്വന്റി20 വിജയങ്ങളില്‍ മുന്‍പിലാണ് പാകിസ്ഥാന്‍. 118 ട്വന്റി20 ജയങ്ങളാണ് അവരുടെ പേരിലുള്ളത്. 189 മത്സരങ്ങളാണ് പാകിസ്ഥാന്‍ ഇതുവരെ കളിച്ചത്. എന്നാല്‍ വിജയ ശതമാനത്തില്‍ ഇന്ത്യയാണ് പാകിസ്ഥാനേക്കാള്‍ മുന്‍പില്‍. 

ട്വന്റി20യില്‍ 65.23 ആണ് ഇന്ത്യയുടെ വിജയ ശതമാനം. പാകിസ്ഥാന്റേത് 64.4 ആണ്. എന്നാല്‍ ട്വന്റി20യിലെ വിജയ ശതമാനത്തില്‍ ഇന്ത്യയേക്കാള്‍ മുന്‍പില്‍ അഫ്ഗാനിസ്ഥാനാണ്. 50 ട്വന്റി20 മത്സരങ്ങളില്‍ കൂടുതല്‍ കളിച്ച ടീമുകളുടെ വിജയ ശതമാനം നോക്കുമ്പോഴാണ് അഫ്ഗാനിസ്ഥാന്‍ മുന്‍പിലെത്തുന്നത്. 67.97 ആണ് അഫ്ഗാന്റെ വിജയ ശതമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍

സ്ലോവാക്യൻ പ്രധാനമന്ത്രിക്ക് വെടിയേറ്റു; ഗുരുതരാവസ്ഥയിൽ: ഒരാൾ കസ്റ്റഡിയിൽ

എന്താണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്?