കായികം

ശിഖര്‍ ധവാന്‍ അല്ല, മായങ്ക് അഗര്‍വാള്‍ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനാവും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സീനിയര്‍ താരം ശിഖര്‍ ധവാന്‍ ടീമിലുണ്ടെങ്കിലും ക്യാപ്റ്റനായി പഞ്ചാബ് കിങ്‌സ് മായങ്ക് അഗര്‍വാളിനെ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. താര ലേലത്തിന് മുന്‍പായി പഞ്ചാബ് ടീമില്‍ നിലനിര്‍ത്തിയ രണ്ട് കളിക്കാരില്‍ ഒരാള്‍ മായങ്ക് ആയിരുന്നു. 

മായങ്കിനെ ഉടനെ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനായി പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ശിഖര്‍ ധവാന്‍, ബെയര്‍സ്‌റ്റോ, ലിവിങ്‌സ്റ്റണ്‍, റബാഡ എന്നിവരാണ് പഞ്ചാബ് കിങ്‌സ് ലേലത്തില്‍ സ്വന്തമാക്കിയ പ്രധാന താരങ്ങള്‍. ധവാന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തും എന്ന വിലയിരുത്തലുകളായിരുന്നു ശക്തം. 

രാഹുല്‍ പോയതോടെ പ്രഥമ പരിഗണന മായങ്കിന്‌

രാഹുല്‍ പോയത് മുതല്‍ മായങ്കിനെയാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പഞ്ചാബ് പരിഗണിച്ചിരുന്നത് എന്നും ഫ്രാഞ്ചൈസിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ സീസണില്‍ രാഹുലിന് പരിക്കേറ്റപ്പോള്‍ മായങ്ക് ടീമിനെ നയിച്ചിരുന്നു. കഴിഞ്ഞ രണ്ട് സീസണിലും 400ന് മുകളില്‍ റണ്‍സ് മായങ്ക് കണ്ടെത്തിയിട്ടുണ്ട്. 

19 ടെസ്റ്റും 5 ഏകദിനവും ഇന്ത്യക്ക് വേണ്ടി കളിച്ച താരമാണ് മായങ്ക്. ആദ്യമായി ഐപിഎല്‍ കിരീടത്തില്‍ മുത്തമിടുക എന്ന ലക്ഷ്യവുമായാണ് പഞ്ചാബ് കിങ്‌സിന്റെ വരവ്. 2014ല്‍ മാത്രമാണ് അവര്‍ ഐപിഎല്ലിന്റെ ഫൈനലില്‍ കടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു