കായികം

ചെന്നൈയിനെ തകര്‍ത്തെറിഞ്ഞ് ബ്ലാസ്‌റ്റേഴ്‌സ്; നാലാം സ്ഥാനത്തേക്ക് കയറി

സമകാലിക മലയാളം ഡെസ്ക്

മഡ്ഗാവ്: ചെന്നൈയിന്‍ എഫ്‌സിയെ തകര്‍ത്ത് വിജയ വഴിയില്‍ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്‌സ്. ഒപ്പം പോയിന്റ് പട്ടികയില്‍ ആദ്യ നാലില്‍ മടങ്ങിയെത്താനും കേരള സംഘത്തിനായി. ഐഎസ്എല്ലില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തകര്‍ത്തത്. 

നിര്‍ണായക മത്സരത്തില്‍ ജോര്‍ജ് പെരെയ്‌ര ഡിയാസിന്റെ ഇരട്ട ഗോളുകളാണ് ബ്ലാസ്‌റ്റേഴ്‌സിന് ജയമൊരുക്കിയത്. ശേഷിച്ച ഒരു ഗോള്‍ അഡ്രിയാന്‍ ലൂണ സ്വന്തം പേരിലാക്കി. 

മത്സരത്തിന്റെ 38ാം മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തേണ്ടതായിരുന്നു. എന്നാല്‍ അല്‍വാരോ വാസ്‌ക്വസ് നല്‍കിയ ക്രോസ് ജോര്‍ജ് ഡിയാസിന് വലയിലെത്തിക്കാനായില്ല. 

ആ പിഴവിന് 52ാം മിനിറ്റില്‍ ഡിയാസ് പ്രായശ്ചിത്തം ചെയ്തു. ഖബ്ര നല്‍കിയ ലോങ് ബോള്‍ സ്വീകരിച്ച് അഡ്രിയാന്‍ ലൂണ നല്‍കിയ മികച്ചൊരു പാസ് ഡിയാസ് സുന്ദരമായി വലയിലെത്തിച്ചു.

മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ഡിയാസ് ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം ഗോളും വലയിലെത്തിച്ചു. ബോക്‌സിലേക്ക് വന്ന പന്തില്‍ നിന്ന് വാസ്‌ക്വസ് നല്‍കിയ പാസ് സ്വീകരിച്ച ശേഷം സഞ്ജീവ് സ്റ്റാലിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി. റീബൗണ്ട് വന്ന പന്ത് വിദഗ്ധമായി ഡിയസ് ഗോളാക്കി മാറ്റി. 

കളി തീരാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കേ ലഭിച്ച ഫ്രീകിക്ക് വലയിലെത്തിച്ച് അഡ്രിയാന്‍ ലൂണ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ പട്ടിക തികച്ചു.

ജയത്തോടെ 18 കളികളില്‍ നിന്ന് 30 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് മുംബൈയെ മറികടന്ന് നാലാം സ്ഥാനത്തേക്ക് കയറി. പ്ലേ ഓഫ് ഉറപ്പിക്കാന്‍ അടുത്ത രണ്ട് കളികളും ബ്ലാസ്‌റ്റേഴ്‌സിന് നിര്‍ണായകമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി