കായികം

ആദ്യം ഔട്ട്, 3 സെക്കന്റ് പിന്നിടും മുന്‍പ് തിരുത്തി; അമ്പയറുടെ വിചിത്ര നടപടി

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ബിഗ് ബാഷ് ലീഗ് കരിയറിലെ തന്റെ ആദ്യ വിക്കറ്റ് നേട്ടമെന്ന സേവിയര്‍ ക്രോണിന്റെ സന്തോഷത്തിന് മൂന്ന് സെക്കന്‍ഡ് മാത്രമായിരുന്നു ആയുസ്. ഔട്ട് വിളിച്ച ഉടനെ തന്നെ അത് നോട്ട്ഔട്ട് എന്ന് പറയുകയായിരുന്നു.

മെല്‍ബണ്‍ സ്റ്റാര്‍സും പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സും തമ്മിലുള്ള മത്സരത്തിന് ഇടയിലാണ് സംഭവം. സേവിയര്‍ ക്രോണെയുടെ അപ്പീലില്‍ ആദ്യം ആഷ്ടണ്‍ ടേര്‍ണര്‍ ഔട്ട് എന്നാണ് ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ബ്രൂസ് ഓക്‌സെന്‍ഫോര്‍ഡ് വിധിച്ചത്. 

എന്നാല്‍ മൂന്ന് സെക്കന്‍ഡ് പിന്നിട്ടപ്പോഴേക്കും അമ്പയര്‍ തന്റെ തീരുമാനം മാറ്റി. നോട്ട്ഔട്ട് എന്ന സിഗ്നല്‍ നല്‍കി. പന്ത് ആഷ്ടണ്‍ ടേര്‍ണറിന്റെ ഹെല്‍മറ്റിലാണ് കൊണ്ടത് ബാറ്റില്‍ അല്ല എന്നാണ് അമ്പയര്‍ വിശദീകരിച്ചത്. മെല്‍ബണ്‍ സ്റ്റാര്‍സിന്റെ ക്യാപ്റ്റന്‍ മാക്‌സ് വെല്ലും അമ്പയറുടെ അടുത്തെത്തി സംസാരിച്ചു. 

അമ്പയര്‍ തന്റെ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകുന്നത് വിരളമായാണ് ക്രിക്കറ്റില്‍ കാണുന്നത്. നോട്ട്ഔട്ട് വിളിച്ചതോടെ ആഷ്ടണ്‍ ടേര്‍ണറിന്റെ കൂടി മികവില്‍ 180 റണ്‍സ് ടോട്ടല്‍ കണ്ടെത്താന്‍ പെര്‍ത്തിന് കഴിഞ്ഞു. മെല്‍ബണ്‍ സ്റ്റാര്‍സ് 130 റണ്‍സിന് ഓള്‍ഔട്ടായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി