കായികം

'ഭാവി ശോഭനമല്ല'; രാഹുലിന്റെ നായകത്വത്തെ വിമര്‍ശിച്ച് ആരാധകര്‍ 

സമകാലിക മലയാളം ഡെസ്ക്

വാന്‍ഡറേഴ്‌സില്‍ ആദ്യമായി ഇന്ത്യ ടെസ്റ്റ് തോല്‍വിയിലേക്ക് വീണതിന് പിന്നാലെ കെഎല്‍ രാഹുലിന് എതിരെ വിമര്‍ശനവുമായി ആരാധകര്‍. രാഹുലിന്റെ മോശം നായകത്വമാണ് ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ചത് എന്നാണ് വിമര്‍ശനം. 

240 റണ്‍സ് രണ്ടാം ഇന്നിങ്‌സില്‍ സൗത്ത് ആഫ്രിക്ക ചെയ്‌സ് ചെയ്യുന്ന സമയം രാഹുലിന്റെ ഫീല്‍ഡ് സെറ്റ് ചെയ്ത വിധം ഉള്‍പ്പെടെ ചോദ്യം ചെയ്യപ്പെടുന്നു. നാലാം ദിനം ശര്‍ദുലും ഷമിയും ബൗള്‍ ചെയ്ത സമയം രണ്ട് ഫീല്‍ഡര്‍മാരെ മാത്രമാണ് സ്ലിപ്പില്‍ നില്‍ത്തിയത്. ഗല്ലി, തേര്‍ഡ് സ്ലിപ്പിലൂടെ പന്ത് പോകുന്നത് പല വട്ടം കണ്ടു. 

ശര്‍ദുള്‍ നഷ്ടപ്പെടുത്തിയ ക്യാച്ച് ഒഴിച്ചാല്‍ നാലാം ദിനം സൗത്ത് ആഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാരെ അലോസരപ്പെടുത്തുന്ന ഒന്നുമുണ്ടായില്ല. അനായാസം സിംഗിളുകള്‍ എടുക്കാനും സൗത്ത് ആഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് ഇന്ത്യ വഴിയൊരുക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ