കായികം

റോസ് ടെയ്‌ലറെ ആദരിച്ച് ബംഗ്ലാദേശ് താരങ്ങള്‍; ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച് ക്രീസിലേക്ക് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡ് ഇതിഹാസ താരം റോസ് ടെയ്‌ലര്‍ക്ക് ആദരവുമായി ബംഗ്ലാദേശ് താരങ്ങള്‍. കരിയറിലെ അവസാന ടെസ്റ്റ് മത്സരത്തിന് ഇറങ്ങിയ ടെയ്‌ലറെ ബംഗ്ലാദേശ് ടീം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. 

താരം ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങിന് ഇറങ്ങിയപ്പോള്‍ സ്‌റ്റേഡിയത്തിലുണ്ടായിരുന്ന കാണികളും എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് താരത്തെ ക്രീസിലേക്ക് സ്വാഗതം ചെയ്തത്. ഒന്നാം ഇന്നിങ്‌സില്‍ മികവോടെ തുടങ്ങിയെങ്കിലും 28 റണ്‍സുമായി ടെയ്‌ലര്‍ മടങ്ങി. 

താരത്തിന് ബംഗ്ലാദേശ് താരങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്നതിന്റെ വീഡിയോ ന്യൂസിലന്‍ഡ് ടീം ട്വിറ്ററില്‍ പങ്കിട്ടു. 112 ടെസ്റ്റ് മത്സരങ്ങളില്‍ ന്യൂസിലന്‍ഡിനായി കളിച്ചിട്ടുള്ള താരം 19 ശതകങ്ങള്‍ നേടി ന്യൂസിലന്‍ഡിനായി ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരങ്ങളില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. കെയ്ന്‍ വില്ല്യംസനാണ് ഒന്നാമത്. 

നിലവില്‍ ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ ന്യൂസിലന്‍ഡ് കൂറ്റന്‍ ലീഡുമായി നില്‍ക്കുകയാണ്. ബംഗ്ലാദേശിനെ ഫോളോ ഓണ്‍ ചെയ്യിക്കാനുള്ള സാധ്യത കുറവാണ്. ടെയ്‌ലര്‍ക്ക് ബാറ്റിങിന് ഒരവസരം കൂടി നല്‍കുക ലക്ഷ്യമിട്ട് കിവികള്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരാന്‍ സാധ്യതയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി