കായികം

ഏതൊരു വമ്പന്‍ ബാറ്റ്‌സ്മാന്റേയും നെഞ്ചിടിക്കും, ബൂമ്രയെ നേരിടാന്‍ ധൈര്യമില്ല: ഗൗതം ഗംഭീര്‍

സമകാലിക മലയാളം ഡെസ്ക്

കേപ്ടൗണ്‍: ലോകത്തിലെ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ ആരും ബൂമ്രയെ നേരിടാന്‍ ആഗ്രഹിക്കില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. ബൂമ്രയുടെ സാങ്കേതിക തികവിലേക്കും ബുദ്ധിയിലേക്കും ചൂണ്ടിയാണ് ഗംഭീറിന്റെ വാക്കുകള്‍. 

ദിവസത്തില്‍ ഉടനീളം ഇന്നിങ്‌സില്‍ ഉടനീളം പരമ്പരയില്‍ ഉടനീളം എതിരാളികള്‍ക്ക് മേല്‍ ഭീഷണി ഉയര്‍ത്തുകയാണ് ബൂമ്ര. ബൂമ്രയുടെ ബൗളിങ് ലൈന്‍ ബാറ്റ്‌സ്മാന്മാരെ പരീക്ഷിക്കുന്നു. ലോകത്തിലെ മുന്‍നിര ബാറ്റ്‌സ്മാന്മാരോടെല്ലാം ചോദിച്ചാലും ബൂമ്രയെ നേരിടാന്‍ ധൈര്യമില്ലെന്നാവും പറയുക, ഗംഭീര്‍ പറയുന്നു. 

സ്റ്റംപുകള്‍ക്കും വളരെ അരികെ ആയാണ് ബൂമ്ര പന്തെറിയുന്നത്. ഓഫ് സ്റ്റംപ് ആണ് ബൂമ്ര കൂടുതലായും ലക്ഷ്യം വെക്കുന്നത്. അവിടെ വെച്ച് മൂവ്‌മെന്റ്‌സ് ലഭിക്കുന്നതോടെ കൂടുതല്‍ എഡ്ജുകള്‍ കണ്ടെത്താനാവുന്നു എന്നും ഗംഭീര്‍ ചൂണ്ടിക്കാണിക്കുന്നു. 

കേപ്ടൗണില്‍ സൗത്ത് ആഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സില്‍ ബൂമ്ര അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. രണ്ടാം ഇന്നിങ്‌സിലും സൗത്ത് ആഫ്രിക്കയെ തകര്‍ത്ത് ബൂമ്ര ഇന്ത്യയെ ജയത്തിലേക്ക് എത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

മൂന്ന് ഭാവത്തിൽ അജിത്തിന്റെ മാസ് അവതാരം: 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കിര്‍ഗിസ്ഥാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് നേരെ ആക്രമണം,ആശങ്ക

ഒറ്റ ദിവസം 83 ലക്ഷം രൂപയുടെ വഴിപാട്: ഗുരുവായൂരിൽ റെക്കോർഡ് വരുമാനം

അഭിഷേക് ശര്‍മ തിളങ്ങി; പഞ്ചാബിനെതിരെ ഹൈദരാബാദിന് നാല് വിക്കറ്റ് ജയം