കായികം

ജോക്കോവിച്ചിന്റെ വിസ വീണ്ടും റദ്ദാക്കി, 3 വര്‍ഷം ഓസ്‌ട്രേലിയയില്‍ പ്രവേശിക്കുന്നതിന് വിലക്ക് 

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം ജോക്കോവിച്ചിന്റെ വിസ വീണ്ടും റദ്ദാക്കി ഓസ്‌ട്രേലിയ. മൂന്ന് വര്‍ഷത്തേക്ക് ഓസ്‌ട്രേലിയയില്‍ പ്രവേശിക്കുന്നതിനും ജോക്കോവിച്ചിന് വിലക്കേര്‍പ്പെടുത്തി. 

കോവിഡ്‌ വാക്‌സിന്‍ എടുക്കാതെ ഓസ്‌ട്രേലിയയില്‍ എത്തിയതിനാണ് ഓസ്‌ട്രേലിയന്‍ ഭരണകൂടത്തിന്റെ നടപടി. വിസ റദ്ദാക്കിയ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ തീരുമാനത്തിന് എതിരെ ജോക്കോവിച്ച് ഉടനെ കോടതിയെ സമീപിക്കുമെന്ന് താരത്തിന്റെ അഭിഭാഷകര്‍ വ്യക്തമാക്കി. 

പൊതുതാത്പര്യം കണക്കിലെടുത്താണ് വിസ റദ്ദാക്കാനുള്ള തീരുമാനം എന്ന്  ഓസ്‌ട്രേലിയന്‍ ഇമിഗ്രേഷന്‍ മന്ത്രാലയം വ്യക്തമാക്കുന്നു. തിങ്കളാഴ്ചയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കാനിരിക്കുന്നത്. ജോക്കോവിച്ചിന്റെ പേര് ഉള്‍പ്പെടുത്തിയായിരുന്നു ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡ്രോ. കോടതിയും ജോക്കോവിച്ചിന്റെ ഹര്‍ജി തള്ളിയാല്‍ താരത്തെ നാട്ടിലേക്ക് തിരിച്ചയക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല