കായികം

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, ഓബമയാങ്ങിന് കളിക്കാന്‍ അനുമതിയില്ല 

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആഴ്‌സണല്‍ മുന്‍ നായകന്‍ ഒബാമയാങ്ങിന് ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സില്‍ കളിക്കാനാവില്ലെന്ന് സൂചന. ആഴ്‌സണലിന്റെ നായക സ്ഥാനത്ത് നിന്നും ടീമില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടതിന് പിന്നാലെയാണ് താരത്തിന് മറ്റൊരു തിരിച്ചടി കൂടി നേരിടേണ്ടി വരുന്നത്. 

ആഫ്രിക്കന്‍ കപ്പ് ഓപ്പ് നേഷന്‍സിലെ ഗാബോണ്‍ എന്ന ക്ലബിന് വേണ്ടിയാണ് ഓബമയാങ് ഇപ്പോള്‍ കളിക്കുന്നത്. ഗാബോണിന് വേണ്ടിയുള്ള ആദ്യ മത്സരത്തിന് മുന്‍പ് താരത്തിന് കോവിഡ് പോസിറ്റീവായിരുന്നു. കോവിഡ് നെഗറ്റീവായതിന് പിന്നാലെ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ കണ്ടെത്തി. 

ഓബമയാങ് ഉള്‍പ്പെടെ മൂന്ന് പേരെ കളിപ്പിക്കാന്‍ കഴിയില്ല

ഇതോടെ ഓബമയാങ് ഉള്‍പ്പെടെ മൂന്ന് പേരെ കളിപ്പിക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ഫുട്‌ബോളിന്റെ നിലപാട്. എന്നാല്‍ ഓബമയാങ്ങിന്റെ ഉള്‍പ്പെടെ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. 

കോവിഡാനന്തരമുള്ള ആരോഗ്യപ്രശ്‌നങ്ങളായിരിക്കും ഓബമയാങ്ങിന് എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. താരത്തിന് ഉടന്‍ തിരിച്ചുവരന്‍ കഴിയുമെന്നും അവര്‍ പ്രതീക്ഷ പങ്കുവെക്കുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം അവസാനം അര്‍ജന്റൈന്‍ താരം സെര്‍ജിയോ അഗ്യുറോ വിരമിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇങ്ങനെയൊരു പഠനവുമായി സഹകരിച്ചിട്ടില്ല; മൂന്നിലൊരാള്‍ക്ക് കോവാക്‌സിന്‍ ദോഷകരമായി ബാധിച്ചെന്ന റിപ്പോര്‍ട്ട് തള്ളി ഐസിഎംആര്‍

''വീണ്ടും ജനിക്കണമെങ്കില്‍, ആദ്യം നിങ്ങള്‍ മരിക്കണം.''

ഇഡിക്ക് തിരിച്ചടി; മസാലബോണ്ട് കേസില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി

യാമി ​ഗൗതം അമ്മയായി; കുഞ്ഞിന്റെ പേരിന്റെ അർഥം തിരഞ്ഞ് ആരാധകർ

ഹീറ്റാവുമെന്ന് പേടി വേണ്ട, പ്രത്യേക കൂളിങ് സിസ്റ്റം; വരുന്നു റിയല്‍മിയുടെ 'അടിപൊളി' ഫോണ്‍, മറ്റു ഫീച്ചറുകള്‍