കായികം

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പര നഷ്ടം; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി

സമകാലിക മലയാളം ഡെസ്ക്

ദുബായ്: സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തേക്ക് വീണ് ഇന്ത്യ. സൗത്ത് ആഫ്രിക്ക നാലാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു. 

കേപ്ടൗണ്‍ ടെസ്റ്റില്‍ ഏഴ് വിക്കറ്റിനാണ് സൗത്ത് ആഫ്രിക്കയുടെ ജയം. ആദ്യ ടെസ്റ്റ് സെഞ്ചൂറിയനില്‍ തോറ്റതിന് ശേഷം പിന്നെ വന്ന രണ്ട് ടെസ്റ്റിലും നാലാം ഇന്നിങ്‌സില്‍ 200ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്താണ് സൗത്ത് ആഫ്രിക്ക പരമ്പര ജയത്തിലേക്ക് എത്തിയത്. 

2021-23 വര്‍ഷത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ സൗത്ത് ആഫ്രിക്കയുടെ ആദ്യ പരമ്പരയായിരുന്നു ഇത്. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ രണ്ട് ടെസ്റ്റിലും ജയിച്ച് 24 പോയിന്റ് ആണ് സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയത്. പോയിന്റ് പെര്‍സന്റേജ് 66.67ലേക്ക് എത്തി. 

ശ്രീലങ്കയാണ് ഒന്നാം സ്ഥാനത്ത്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നാല് ജയം, മൂന്ന് തോല്‍വി, മൂന്ന് സമനില എന്നതാണ് ഇന്ത്യയുടെ ഫലങ്ങള്‍. അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയുടെ പോയിന്റ് പെര്‍സന്റേജ് 49.07. 100 പോയിന്റ് പെര്‍സന്റേജോടെ ശ്രീലങ്കയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ഓസ്‌ട്രേലിയയും. 

കേപ്ടൗണില്‍ നാലാം ദിനം അനായാസം സൗത്ത് ആഫ്രിക്ക ജയം തൊടുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ലീഡ് ഉയര്‍ത്താന്‍ ഇന്ത്യക്ക് കഴിയാതെ പോയതാണ് സൗത്ത് ആഫ്രിക്കയ്ക്ക് തുണയായത്. ഇന്ത്യ മുന്‍പില്‍ വെച്ച 212 റണ്‍സ് മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ആതിഥേയര്‍ മറികടന്നു. ആദ്യ ഇന്നിങ്‌സില്‍ 72 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 82 റണ്‍സും നേടിയ കീഗന്‍ പീറ്റേഴ്‌സനാണ് കളിയിലെ താരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ