കായികം

അണ്ടര്‍ 19 ലോകകപ്പ്; ആതിഥേയരെ വീഴ്ത്തി ഓസ്‌ട്രേലിയയുടെ തുടക്കം, ശ്രീലങ്കയ്ക്കും ആദ്യ ജയം

സമകാലിക മലയാളം ഡെസ്ക്

ഗയാന: അണ്ടര്‍ 19 ലോകകപ്പില്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് തുടങ്ങി ഓസ്‌ട്രേലിയ. ഉദ്ഘാടന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ ആറ് വിക്കറ്റിനാണ് ഓസ്‌ട്രേലിയ തോല്‍പ്പിച്ചത്. ആദ്യ ദിനം നടന്ന രണ്ടാമത്തെ മത്സരത്തില്‍ സ്‌കോട്ട്‌ലാന്‍ഡിനെ ശ്രീലങ്കയും വീഴ്ത്തി. 

മൂന്ന് വട്ടം കിരീടത്തില്‍ മുത്തമിട്ട ഓസ്‌ട്രേലിയ ഇത്തവണയും ആധിപത്യം വ്യക്തമാക്കിയാണ് തുടങ്ങിയത്. 170 റണ്‍സ് ആണ് ഓസ്‌ട്രേലിയക്ക് മുന്‍പില്‍ വെസ്റ്റ് ഇന്‍ഡീസ് വിജയ ലക്ഷ്യമായി വെച്ചത്. 40.1 ഓവറില്‍ ആതിഥേയര്‍ ഓള്‍ഔട്ട്. 

44.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ ലക്ഷ്യം കണ്ടു. ഓസ്‌ട്രേലിയയുടെ ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍ വൈലിയുടെ 86 റണ്‍സ് കണ്ടെത്തിയ ഇന്നിങ്‌സ് ആണ് ജയം എളുപ്പമാക്കിയത്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ കനോലിയും ഓഫ് സ്പിന്നിര്‍ നിവേദന്‍ രാധാകൃഷ്ണയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

40 റണ്‍സിന് ശ്രീലങ്ക സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചു

40 റണ്‍സിനാണ് ശ്രീലങ്ക സ്‌കോട്ട്‌ലന്‍ഡിനെ വീഴ്ത്തിയത്. 218 റണ്‍സ് ആണ് ശ്രീലങ്ക സ്‌കോട്ട്‌ലന്‍ഡിന് മുന്‍പില്‍ വെച്ചത്. എന്നാല്‍ 49 ഓവറില്‍ 178 റണ്‍സിന് സ്‌കോട്ട്‌ലന്‍ഡ് ഓള്‍ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ശ്രീലങ്കന്‍ ബൗളര്‍ വെല്ലാലേജിന്റെ ബൗളിങ് ആണ് സ്‌കോട്ട്‌ലന്‍ഡിനെ തകര്‍ത്തത്. ബാറ്റിങ്ങില്‍ സകുണ നിദര്‍ശനയായിരുന്നു ശ്രീലങ്കയുടെ ഹീറോ. 85 റണ്‍സ് ആണ് സകുണ കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'