കായികം

വിരാട് കോഹ്ലി രാജിവച്ചു; ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നെന്ന് താരം 

സമകാലിക മലയാളം ഡെസ്ക്

വിരാട് കോഹ്ലി ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ പരാജയത്തെ തുടര്‍ന്നാണ് തീരുമാനം. ട്വിറ്ററിലൂടെയാണ് കോഹ്ലി രാജി അറിയിച്ചത്.

68 മത്സരങ്ങളില്‍ 40ജയങ്ങള്‍ നേടി ഇന്ത്യയ്ക്ക് ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങള്‍ നേടിത്തന്ന ക്യാപ്റ്റനാണ് കോഹ്ലി.പൂർണ്ണ സത്യസന്ധതയോടെ തന്റെ ജോലി ചെയ്തെന്നും ഒന്നും ബാക്കിവച്ചിട്ടില്ലെന്നും ട്വിറ്ററിൽ താരം കുറിച്ചു.

ഐസിസി 20-20 ലോകകപ്പിന് ശേഷം താരം ഇന്ത്യയുടെ ടി20 ക്യാപ്റ്റന്സി സ്ഥാനം ഒഴിഞ്ഞിരുന്നു. പിന്നീട് ഏറെ വിവാദങ്ങൾക്ക് പിന്നാലെ കോഹ്ലിയെ ഏകദിനത്തിൻറെ ക്യാപ്റ്റൻസിയിൽ നിന്നും ഒഴിവാക്കി. ഇതിന് പിന്നാലെയാലെ ടെസ്റ്റ് ടീം നായക സ്ഥാനവും രാജിവയ്ക്കുന്നതായി താരം പ്രഖ്യാപിച്ചിരിക്കുന്നത്. 

ആദ്യ ടെസ്റ്റിൽ നേടിയ തകർപ്പൻ വിജയത്തിനുശേഷം രണ്ടും മൂന്നും ടെസ്റ്റുകളിൽ തോൽവി വഴങ്ങിയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര കൈവിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം