കായികം

'പരിധിവിട്ട് ഓസീസ്, ഇംഗ്ലണ്ട് കളിക്കാരുടെ ആഘോഷം'; പൊലീസിനെ വിളിച്ച് ഹോട്ടല്‍ അധികൃതര്‍ 

സമകാലിക മലയാളം ഡെസ്ക്

ഹോബാര്‍ട്ട്: ആഷസ് പരമ്പരക്ക് പിന്നാലെ ഇംഗ്ലണ്ട്, ഓസീസ് കളിക്കാരുടെ ആഘോഷം പരിധി വിട്ടു. ഇതോടെ ഹോട്ടല്‍ അധികൃതര്‍ കളിക്കാരെ മുറികളിലേക്ക് തിരിച്ചയയ്ക്കാന്‍ പൊലീസിനെ വിളിക്കേണ്ടി വന്നു. 

ഹൊബാര്‍ട്ട് ടെസ്റ്റിലും ജയം പിടിച്ച് ആഷസ് പരമ്പര 4-0ന് ഓസ്‌ട്രേലിയ നിലനിര്‍ത്തിയിരുന്നു. പരമ്പര അവസാനിച്ചതിന് പിന്നാലെയാണ് ഹോട്ടലില്‍ ഓസ്‌ട്രേലിയയുടെ മൂന്ന് കളിക്കാരും ഇംഗ്ലണ്ടിന്റെ രണ്ട് താരങ്ങളും ഒരുമിച്ച് ആഘോഷം തുടങ്ങിയത്. 

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ജെയിംസ് ആന്‍ഡേഴ്‌സന്‍, ഓസീസ് കളിക്കാരായ ട്രാവിസ് ഹെഡ്, അലക്‌സ് കാരി, നഥാന്‍ ലിയോണ്‍ എന്നിവരുടേയും ആഘോഷമാണ് പരിധി വിട്ടത്. രാത്രി തുടങ്ങിയ ഇവരുടെ ആഘോഷം നേരം പുലര്‍ന്നിട്ടും അവസാനിച്ചില്ല. ത് ശല്യമായതോടെ ഹോട്ടല്‍ അധികൃതര്‍ പൊലീസിന്റെ സഹായം തേടി. ഉച്ചത്തില്‍ പാട്ട് വെച്ചതാണ് പരാതിക്ക് കാരണമായത്. 

ഹോട്ടലിന്റെ റൂഫ്‌ടോപ്പിലായിരുന്നു ആഘോഷം.പൊലീസ് എത്തി ആഘോഷം നിര്‍ത്തി വെപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും പടര്‍ന്നു. ഇംഗ്ലണ്ടിന്റെ സഹപരിശീലകന്‍ ഗ്രഹാം തോര്‍പ്പാണ് പൊലീസ് എത്തി ആഘോഷം നിര്‍ത്തിപ്പിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചത്. 

നിങ്ങളോട് നിര്‍ത്താന്‍ പറഞ്ഞതല്ലേ, എന്തൊരു ശബ്ദമാണ്. അവര് പറഞ്ഞത് കേള്‍ക്കാത്തത് കൊണ്ടാണ് ഞങ്ങള്‍ക്ക് ഇടപെടേണ്ടി വന്നത് എന്നും പൊലീസ് കളിക്കാരോട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. മുറിയിലേക്ക് മടങ്ങാനാണ് പൊലീസ് ഇവരോട് ആവശ്യപ്പെടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ