കായികം

ഫിഫ ദ ബെസ്റ്റ്‌; രണ്ടാം വര്‍ഷവും ലെവന്‍ഡോസ്‌കി മികച്ച താരം, പുഷ്‌കാസ് ലമേലയുടെ റബോണ ഗോളിന്‌

സമകാലിക മലയാളം ഡെസ്ക്

സൂറിച്ച്: ഫിഫയുടെ 2021ലെ ഏറ്റവും മികച്ച കളിക്കാരന്‍ ബയേണിന്റെ പോളണ്ട് താരം രോബര്‍ട്ടോ ലെവന്‍ഡോസ്‌കി. ലയണല്‍ മെസിയേയും സലയേയും പിന്നിലാക്കിയാണ് തുടരെ രണ്ടാം വര്‍ഷം ലെവന്‍ഡോസ്‌കിയുടെ നേട്ടം. 

രണ്ട് വട്ടം ഫിഫ ദി ബെസ്റ്റ് പ്ലേയര്‍ പുരസ്‌കാരം സ്വന്തമാക്കുന്ന നേട്ടത്തില്‍ ക്രിസ്റ്റ്യാനോയ്ക്ക് ഒപ്പവും ഇവിടെ മെസി എത്തി. സ്പാനിഷ് താരം അലക്‌സിയ പ്യുട്ടെയസാണ് ഫിഫയുടെ മികച്ച വനിതാ താരം. ചെല്‍സിയുടെ എഡ്വേര്‍ഡ് മെന്റിയാണ് മികച്ച ഗോള്‍ കീപ്പര്‍. 

എറിക് ലമേലയാണ് മികച്ച ഗോളിനുള്ള പുഷ്‌കാസ് അവാര്‍ഡ് സ്വന്തമാക്കിയത്. ആഴ്‌സണലിന് എതിരെയായിരുന്നു ടോട്ടനം താരത്തിന്റെ റബോണ ഗോള്‍.
 ചെല്‍സിയെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് എത്തിച്ച തോമസ് തുഷേലാണ് മികച്ച പരിശീലകന്‍. ചെല്‍സിയുടെ വനിതാ ടീം കോച്ചായ എമ്മ ഹയേസയാണ് മികച്ച വനിതാ പരിശീലക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍