കായികം

കോഹ്‌ലിയോട് വിശദീകരണം തേടാന്‍ ശ്രമിച്ചോ? മൗനം വെടിഞ്ഞ് സൗരവ് ഗാംഗുലി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: വിവാദ പ്രസ് കോണ്‍ഫറന്‍സിന്റെ പേരില്‍ വിരാട് കോഹ്‌ലിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ മുതിര്‍ന്നു എന്ന റിപ്പോര്‍ട്ടില്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ പ്രതികരണം. അത്തരം വാര്‍ത്തകള്‍ സത്യമല്ല എന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ സമീപിച്ചപ്പോള്‍ ഗാംഗുലിയ പ്രതികരിച്ചത്. 

എന്നാല്‍ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ ഗാംഗുലി തയ്യാറായില്ല. തന്റെ വാക്കുകളെ തള്ളി ഉള്‍പ്പെടെ കോഹ്‌ലി നടത്തിയ പരാമര്‍ശങ്ങളില്‍ വിശദീകരണം തേടി കാരണം കാണിക്കല്‍ നോട്ടീസ് കോഹ് ലിക്ക് അയക്കാനാണ് ഗാംഗുലി തുനിഞ്ഞു എന്നാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇടപെടുകയും ഗാംഗുലിയെ പിന്തിരിപ്പിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരക്ക് മുന്‍പ് കോഹ്‌ലി നടത്തിയ വാര്‍ത്താ സമ്മേളനമാണ് വിവാദമായത്. ടി20 ക്യാപ്റ്റന്‍സി രാജിവെക്കരുത് എന്ന് കോഹ്‌ലിയോട് ആവശ്യപ്പെട്ടിരുന്നതായാണ് ഗാംഗുലി പ്രതികരിച്ചിരുന്നത്. എന്നാല്‍ തന്നോട് ആരും ടി20 ക്യാപ്റ്റന്‍സി രാജി വെക്കരുത് എന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് കോഹ് ലി പ്രതികരിച്ചത്.

എന്നാല്‍ കോഹ് ലിയുടെ ഈ വാദം ചീഫ് സെലക്ടറും തള്ളിയിരുന്നു. സെലക്ഷന്‍ കമ്മറ്റിയിലുള്ള എല്ലാവരും കോഹ് ലിയോട് ടി20 നായകത്വം രാജിവെക്കരുത് എന്നാണ് ആവശ്യപ്പെട്ടിരുന്നത് എന്നും ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ പറഞ്ഞു. ഏകദിന നായക സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യവും നേരത്തെ കോഹ് ലിയെ അറിയിച്ചിരുന്നതായാണ് ചീഫ് സെലക്ടര്‍ പ്രതികരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

വോട്ട് ചെയ്യാൻ എത്തി; ഇവിഎമ്മിനു മുന്നിൽ ആരതി; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ കേസ്

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; മുന്നറിയിപ്പ്

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല