കായികം

ഇനിയും കളിപ്പിക്കരുത്, ഭുവനേശ്വര്‍ കുമാറിന് പകരം മറ്റൊരു ബൗളറെ ഇറക്കണം: സുനില്‍ ഗാവസ്‌കര്‍

സമകാലിക മലയാളം ഡെസ്ക്

പാള്‍: ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന് എതിരെ വിമര്‍ശനവുമായി മുന്‍ താരം സുനില്‍ ഗാവസ്‌കര്‍. ഭുവനേശ്വര്‍ കുമാറിന് പകരം മറ്റൊരു താരത്തെ മൂന്നാം ഏകദിനത്തില്‍ ഇറക്കണം എന്ന് ഗാവസ്‌കര്‍ പറഞ്ഞു. 

കഴിഞ്ഞ ഒന്നോ രണ്ടോ വര്‍ഷമായി ഐപിഎല്ലിലും രാജ്യാന്തര മത്സരങ്ങളിലും ഭുവി കൂടുതല്‍ റണ്‍സ് വഴങ്ങുന്നു. ഡെത്ത് ഓവറുകളിലാണ് ഭുവി റണ്‍സ് കൂടുതലായും വഴങ്ങുന്നത്. യോര്‍ക്കറുകളും സ്ലോ ബോളുകളും എറിഞ്ഞ് അവസാന ഓവറുകളില്‍ ബാറ്ററെ വട്ടം കറക്കുന്ന ഭുവിയെ ഇപ്പോള്‍ കാണാനില്ലെന്നും ഗാവസ്‌കര്‍ ചൂണ്ടിക്കാണിച്ചു. 

ഏതൊരു ബൗളര്‍ക്കും സംഭവിക്കാവുന്നതാണ് ഇത്. കാരണം എതിരാളികള്‍ എല്ലായ്‌പ്പോഴും ബൗളറെ പഠിച്ചുകൊണ്ടിരിക്കും. അവര്‍ തന്ത്രങ്ങളും മാറ്റും. അതിനാല്‍ ഭുവിക്ക് പകരം മറ്റൊരു ബൗളറെ ഇന്ത്യ പരീക്ഷിക്കേണ്ട സമയമാണ് ഇത്. 

ഏകദിന ലോകകപ്പ് മുന്‍പില്‍ കണ്ട് ഇന്ത്യ ടീമിനെ തയ്യാറാക്കണം. ഇനിയും 17-18 മാസം ഏകദിന ലോകകപ്പിനായി ബാക്കിയുണ്ട്. വെസ്റ്റ് ഇന്‍ഡീസിനും ശ്രീലങ്കയ്ക്കും ഇംഗ്ലണ്ടിനും എതിരെ വരാനിരിക്കുന്ന പരമ്പരകള്‍ ലോകകപ്പിനുള്ള ടീമിനെ ഒരുക്കാനുള്ള വേദികളായി കണക്കാക്കണം എന്നും ഗാവസ്‌കര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ