കായികം

നീരജ് ചോപ്രയ്ക്ക് പത്മശ്രീ; പാരാലിംപിക്‌സ് താരം  ദേവേന്ദ്ര ഝചാരിയയ്ക്ക് പത്മ ഭൂഷണ്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രക്ക് പത്മശ്രീ പുരസ്‌കാരം. രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലും നീരജ് ചോപ്രയ്ക്ക് ലഭിച്ചിരുന്നു. പിന്നാലെയാണ് പത്മ പുരസ്‌കാരം. 

ടോക്യോ ഒളിംപിക്‌സില്‍ ഇന്ത്യക്കായി ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി അഭിമാനമായി മാറിയ താരമാണ് നീരജ് ചോപ്ര. ഒളിംപിക്‌സ് അത്‌ലറ്റിക്‌സില്‍ വ്യക്തിഗത സ്വര്‍ണം നേടുന്ന ആദ്യ താരം കൂടിയാണ് നീരജ്. 

പാരാലിംപിക്‌സ് താരമായ ദേവേന്ദ്ര ഝചാരിയക്ക് പത്മ ഭൂഷണ്‍ പുരസ്‌കാരം സമ്മാനിക്കും. ഇത്തവണ പത്മ ഭൂഷണ്‍ നേടിയ ഏക കായിക താരവും ജാവലിന്‍ ത്രോ താരമായ ദേവേന്ദ്രയാണ്. 

പാരാലിംപിക്‌സ് അത്‌ലറ്റായ ആവനി ലെഖ്‌റയ്ക്കും പത്മശ്രീ പുരസ്‌കാരം ലഭിച്ചു. സുമിത് ആന്‍ഡില്‍, പ്രമോദ് ഭഗത്, ശങ്കരനാരായണ മേനോന്‍, ഫൈസല്‍ അലി ദാര്‍, വന്ദന കട്ടാരിയ, ബ്രഹ്മാനന്ദ് ശംഖ്വാകര്‍ എന്നിവരും കായിക മേഖലയില്‍ നിന്ന് പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി