കായികം

യുവരാജ് സിങ് അച്ഛനായി; ആൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് താരം 

സമകാലിക മലയാളം ഡെസ്ക്

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ് - ഹേസൽ കീച്ച് ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു. യുവരാജ് തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. 

"ഞങ്ങളുടെ എല്ലാ ആരാധകരോടും കുടുംബാം​ഗങ്ങളോടും സുഹൃത്തുക്കളോടും, ഇന്ന് ദൈവം ഞങ്ങൾക്കൊരു ആൺകുഞ്ഞിനെ നൽകി അനുഗ്രഹിച്ചതിന്റെ സന്തോഷം പങ്കുവെക്കുന്നു. ഈ അനുഗ്രഹത്തിന് ദൈവത്തോട് നന്ദി പറയുന്നു. ഞങ്ങളുടെ കുഞ്ഞിനെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്യുമ്പോൾ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ആഗ്രഹിക്കുന്നു. സ്‌നേഹത്തോടെ ഹസലും യുവരാജും.", എന്നാണ് യുവരാജ് സോഷ്യൽ മീഡിയ പേജുകളിൽ കുറിച്ചത്. യുവരാജിന്റെ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് ആശംസകൾ നേർന്നിരിക്കുന്നത്. 

2016 നവംബർ 30നാണ് ഇരുവരും വിവാഹിതരായത്. 2019ലാണ് 40കാരനായ യുവരാജ് എല്ലാ ക്രിക്കറ്റ് ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?