കായികം

ഓസീസ് ലോക്കൽ സഖ്യത്തെ തകർത്ത് മ്ലെഡനോവിച്ച്-ഡോഡി​ഗ് കൂട്ടുകെട്ട്; ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടം

സമകാലിക മലയാളം ഡെസ്ക്

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടം ക്രിസ്റ്റീന മ്ലെഡനോവിച്ച്-ഇവാൻ ഡോഡി​ഗ് സഖ്യത്തിന്. ഓസ്ട്രേലിയയുടെ ജയ്മീ ഫോർലിസ്-കുബ്ലർ സഖ്യത്തെ 6-3,6-4 എന്ന സ്കോറിനാണ് ഫ്രാൻസ് സഖ്യം ഫൈനലിൽ വീഴ്ത്തിയത്. 

മ്ലെഡനോവിച്ച്-ഡോഡി​ഗ് സഖ്യത്തിന്റെ ആദ്യ ​ഗ്രാൻഡ്സ്ലാം കിരീടമാണ് ഇത്. ഓസ്ട്രേലിയൻ ഓപ്പൺ സെമിയിൽ റാഫേൽ നദാൽ-ബെറെറ്റിനി മത്സരം പുരോ​ഗമിക്കുകയാണ്. ഇവിടെ ഇറ്റാലിയൻ താരത്തെ മറികടന്ന് ഫൈനലിൽ എത്തിയാൽ 21ാം ​ഗ്രാൻഡ്സ്ലാം എന്ന സ്വപ്ന നേട്ടമാണ് നദാലിന് മുൻപിലുള്ളത്. ആദ്യമായി 21 ​ഗ്രാൻഡ്സ്ലാമുകൾ നേടുന്ന താരം എന്ന റെക്കോർഡ് നദാലിന് തന്റെ പേരിൽ ചേർക്കാം. 

എന്നാൽ ഇതുവരെ ഒരു ഓസ്ട്രേലിയൻ ഓപ്പൺ കിരീടം മാത്രമാണ് നദാലിന്റെ പേരിലുള്ളത്. പക്ഷേ ജോക്കോവിച്ച് വിസ പ്രശ്നങ്ങളെ തുടർന്ന് മടങ്ങിയതും ലോക മൂന്നാം നമ്പർ താരം അലക്സാണ്ടർ സ്വെരേവ് നാലാം റൗണ്ടിൽ പുറത്തായതും നദാലിന്റെ വഴി എളുപ്പമാക്കുന്നു. രണ്ടാമത്തെ സെമിയിൽ മെദ്വെദേവ് ​ഗ്രീക്ക് താരം സിറ്റ്സിപാസിനെ നേരിടും. കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ ഓപ്പൺ സെമിയിലും ഇരുവരും കൊമ്പുകോർത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി