കായികം

വിട്ടുകളഞ്ഞത് 6 ക്യാച്ചുകള്‍; ഫീല്‍ഡിങ്ങിനെ കുറ്റപ്പെടുത്തി രോഹിത് ശര്‍മ

സമകാലിക മലയാളം ഡെസ്ക്

സതാംപ്ടണ്‍: ഇംഗ്ലണ്ടിന് എതിരായ പരമ്പരയിലെ ആദ്യ ട്വന്റി20യില്‍ ഇന്ത്യ ജയത്തോടെ തുടങ്ങിയെങ്കിലും ഫീല്‍ഡിങ്ങിലെ പിഴവുകള്‍ കല്ലുകടിയായി. ആറ് ക്യാച്ചുകളാണ് ഇന്ത്യ സതാംപ്ടണില്‍ നഷ്ടപ്പെടുത്തിയത്. 

ദിനേശ് കാര്‍ത്തിക് മൂന്ന് ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി. ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ചഹല്‍ എന്നിവര്‍ ഓരോ ക്യാച്ചുകള്‍ വീതവും. എന്നാല്‍ ക്യാച്ചുകള്‍ നഷ്്ടപ്പെടുത്തിയത് സതാംപ്ടണില്‍ ഇന്ത്യയെ അലോസരപ്പെടുത്തിയില്ല. ബൗളര്‍മാര്‍ മികവ് കാണിച്ചതോടെ 50 റണ്‍സ് ജയം നേടി ഇന്ത്യ പരമ്പരയില്‍ മുന്‍തൂക്കം നേടി. 

ഫീല്‍ഡില്‍ അലസമായ സമീപനമാണ് കളിക്കാരില്‍ നിന്നുണ്ടായതെന്ന് രോഹിത് ശര്‍മ കുറ്റപ്പെടുത്തി. ആ മൂന്ന് ക്യാച്ചുകള്‍ നഷ്ടപ്പെടുത്താന്‍ പാടില്ലായിരുന്നു. വലിയ നിലവാരമാണ് നമുക്ക് ഇവിടെ സൃഷ്ടിക്കേണ്ടത്. അഭിമാനിക്കാന്‍ പറ്റിയ കാര്യമല്ല. എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ശക്തമായി തിരിച്ചു വരും, ആദ്യ ട്വന്റി20ക്ക് ശേഷം രോഹിത് ശര്‍മ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 61 വര്‍ഷം തടവും പിഴയും

വൈദ്യുതി തകരാര്‍; കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം അവതാളത്തില്‍;മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നു

മമതയെയും പൊലീസിനേയും കാണിക്കില്ല, ബംഗാളിലെ രാജ്ഭവന്‍ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കും

യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞത്,വിട പറഞ്ഞത് സഹോദരന്‍: മോഹന്‍ലാല്‍