കായികം

റൂട്ടും റോയും സ്‌റ്റോക്‌സും സംപൂജ്യര്‍; ബുമ്രയ്ക്ക് നാല് വിക്കറ്റുകള്‍; തുടക്കത്തില്‍ തന്നെ തകര്‍ന്ന് ഇംഗ്ലണ്ട്

സമകാലിക മലയാളം ഡെസ്ക്

ഓവല്‍: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെ. ആറോവര്‍ പിന്നിടുമ്പോഴേയ്ക്കും അവര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സ് എന്ന നിലയില്‍. ടോസ് നേടി ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങിന് വിടുകയായിരുന്നു. 

ബൗളിങ് തിരഞ്ഞെടുത്ത രോഹിതിന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തില്‍ ജസ്പ്രിത് ബുമ്ര മാരകമായി പന്തെറിഞ്ഞതോടെ ഇംഗ്ലീഷ് ബാറ്റിങ് നിരയ്ക് ക്ഷണത്തില്‍ അടി തെറ്റി. ബുമ്ര നാല് വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് ഷമി ഒരു വിക്കറ്റെടുത്തു. 

മൂന്ന് മുന്‍നിര ബാറ്റര്‍മാര്‍ പൂജ്യത്തിന് മടങ്ങിയത് അവര്‍ക്ക് ക്ഷീണമായി. ജാസന്‍ റോയ്, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ് എന്നിവരാണ് സംപൂജ്യരായി മടങ്ങിയത്. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ 12 റണ്‍സുമായി മൊയിന്‍ അലി റണ്ണൊന്നുമെടുക്കാതെ ക്രീസില്‍.

മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി കളിക്കാനില്ല. ഇടവേളയ്ക്ക് ശേഷം ശിഖര്‍ ധവാന്‍ ടീമില്‍ തിരിച്ചെത്തി. രോഹിതിനൊപ്പം ധവാനായിരിക്കും ഓപ്പണ്‍ ചെയ്യുക. 

ഇന്ത്യന്‍ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍) ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, യുസ്‌വേന്ദ്ര ചഹല്‍, പ്രസിദ്ധ് കൃഷ്ണ.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു