കായികം

'അല്ലാഹു രോഹിത്തിന് നല്‍കിയ കഴിവ് കോഹ്‌ലിക്ക് കൊടുത്തില്ല'; ഇമാം ഉള്‍ ഹഖിന്റെ പ്രതികരണം

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: വിരാട് കോഹ്‌ലിയോ രോഹിത് ശര്‍മയോ എന്ന ചോദ്യത്തില്‍ പ്രതികരണവുമായി പാകിസ്ഥാന്‍ ഓപ്പണര്‍ ഇമാം ഉള്‍ ഹഖ്. രോഹിത്തിന് ദൈവം നല്‍കിയ കഴിവ് കോഹ് ലിക്ക് നല്‍കിയില്ല എന്നാണ് ഇമാം ഉള്‍ ഹഖിന്റെ വാക്കുകള്‍. 

രോഹിത്തും കോഹ് ലിയും ബാറ്റ് ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. റിപ്ലേകളില്‍ ബാറ്റ് ചെയ്യുന്നത് പോലെയാണ് രോഹിത്. ഒരുപാട് സമയം രോഹിത്തിന് ലഭിക്കുന്നു. ടൈമിങ് എന്നതിന്റെ യഥാര്‍ഥ അര്‍ഥം എനിക്ക് മനസിലായത് രോഹിത്തില്‍ നിന്നാണ്. പോയിന്റില്‍ ഞാന്‍ ഫീല്‍ഡ് ചെയ്യവെ കോഹ് ലിയും എനിക്ക് മുന്‍പില്‍ നിന്ന് ബാറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ ദൈവം കൂടുതല്‍ സമയം സമ്മാനമായി നല്‍കിയത് രോഹിത്തിനാണ്, ഇമാം ഉള്‍ ഹഖ് പറയുന്നു. 

രണ്ട് സെക്കന്റില്‍ കളി തിരിക്കാന്‍ പ്രാപ്തനായ കളിക്കാരനാണ് രോഹിത്. സെറ്റായി കഴിഞ്ഞാല്‍ തന്റെ ഇഷ്ടത്തിന് രോഹിത്തിന് അടിക്കാം. രോഹിത്തിന്റേത് പോലെ സ്വാധീനം ചെലുത്തുന്ന പ്രകടനം നടത്തുക എന്നതാണ് എന്റെ ആഗ്രഹം. ആ സ്റ്റൈലില്‍ പാകിസ്ഥാന് വേണ്ടി എനിക്ക് കളിക്കാനായാല്‍ അത് എന്നെ വല്ലാതെ സന്തോഷിപ്പിക്കും എന്നും ഇമാം ഉള്‍ ഹഖ് പറയുന്നു.

പാകിസ്ഥാന് വേണ്ടി 2017 മുതല്‍ ടീമിലുണ്ട് ഇമാം ഉള്‍ ഹഖ്. 52 കളിയില്‍ നിന്ന് ഇതുവരെ നേടിയത് 2520 റണ്‍സ്. 9 അര്‍ധ സെഞ്ചുറി ഏകദിനത്തില്‍ പാകിസ്ഥാന് വേണ്ടി ഇമാം കണ്ടെത്തി കഴിഞ്ഞു. 54.8 ആണ് ബാറ്റിങ് ശരാശരി. 14 ടെസ്റ്റും ഇമാം പാകിസ്ഥാന് വേണ്ടി കളിച്ച് കഴിഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു