കായികം

കോഹ്‌ലി സച്ചിനെ വിളിക്കണം, ഇല്ലെങ്കില്‍ കോഹ്‌ലിയെ വിളിക്കേണ്ടത് സച്ചിന്റെ ഉത്തരവാദിത്വമാണ്: അജയ് ജഡേജ

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: മോശം ഫോമില്‍ തുടരുന്ന വിരാട് കോഹ്‌ലി ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറെ വിളിച്ച് ഉപദേശം തേടണം എന്ന് മുന്‍ താരം അജയ് ജഡേജ. കോഹ് ലി അതിന് തയ്യാറായില്ലെങ്കില്‍ സച്ചിന്‍ വിളിക്കണം എന്നും അജയ് ജഡേജ പറയുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കറില്‍ നിന്ന് ഒരു കോള്‍ മാത്രം അകലെയാണ് കോഹ്‌ലി. വിരാട് കോഹ് ലി വിളിച്ചില്ലെങ്കില്‍ സച്ചിന്‍ കോഹ് ലിയെ വിളിക്കേണ്ടതാണ്. മുതിര്‍ന്ന വ്യക്തി എന്ന നിലയില്‍, ഈ സാഹചര്യങ്ങളിലൂടെയെല്ലാം മുന്‍പ് കടന്ന് പോയിട്ടുള്ളതിനാല്‍, കോഹ് ലിയെ വിളിക്കേണ്ടത് സച്ചിന്റെ ചുമതലയാണ്. മാസ്റ്റര്‍ അത് ചെയ്യുമെന്ന് കരുതുന്നു, ജഡേജ പറഞ്ഞു. 

8 മാസം മുന്‍പ് ഞാന്‍ ഇക്കാര്യം പറഞ്ഞതാണ്. വിരാട് കോഹ് ലി ഇപ്പോള്‍ കടന്നു പോകുന്നതിനെ കുറിച്ച് മനസിലാക്കാനാവുന്നത് സച്ചിന് മാത്രമാണ്. നമുക്കൊരുമിച്ച് ഒരു ഡ്രിങ്ക് ആവാം എന്ന് കോഹ് ലിയെ വിളിച്ച് പറയാനാവുന്നൊരു താരം സച്ചിന്‍ മാത്രമാണ്. കാരണം 14-15 വയസില്‍ കരിയര്‍ ആരംഭിച്ചൊരാള്‍ക്ക് മോശം സമയം ഉണ്ടായിട്ടില്ലേ എന്നും ജഡേജ ചോദിക്കുന്നു. 

ഇംഗ്ലണ്ടിന് എതിരെ രണ്ടാം ഏകദിനത്തില്‍ 16 റണ്‍സ് മാത്രം എടുത്താണ് കോഹ് ലി മടങ്ങിയത്. റീസ് ടോപ്ലിക്ക് എതിരെ നാല് പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറി നേടിയാണ് കോഹ് ലി തുടങ്ങിയത്. എന്നാല്‍ സ്‌കോര്‍ ഉയര്‍ത്താനാവാതെ മടങ്ങേണ്ടി വന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''