കായികം

'ഈ സമയവും കടന്ന് പോകും, ധൈര്യമായിരിക്കൂ'; കോഹ്‌ലിയോട് ബാബര്‍ അസം

സമകാലിക മലയാളം ഡെസ്ക്

ഗാലെ: മോശം ഫോമിനെ തുടര്‍ന്ന് വിരാട് കോഹ് ലിയുടെ പ്ലേയിങ് ഇലവനിലെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടുന്നതിനിടെ പിന്തുണയുമായി പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ഇതും കടന്ന് പോകും എന്നാണ് ബാബര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. 

വിരാട് കോഹ് ലിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബാബര്‍ കുറിച്ചത് ഇങ്ങനെ, ഇതും കടന്നുപോകും, ധൈര്യമായിരിക്കൂ...കോഹ്‌ലിയെ ആശ്വസിപ്പിച്ചുള്ള ബാബറിന്റെ വാക്കുകള്‍ക്ക് വലിയ കയ്യടിയാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. 

ഇംഗ്ലണ്ടിന് എതിരായ രണ്ടാം ഏകദിനത്തിലും കോഹ്‌ലി റണ്‍സ് ഉയര്‍ത്താനാവാതെ കോഹ് ലി പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് ബാബര്‍ അസമിന്റെ പ്രതികരണം വന്നത്. ലോര്‍ഡ്‌സില്‍ 16 റണ്‍സ് മാത്രം എടുത്താണ് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ മടങ്ങിയത്. 

വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്റി20, ഏകദിന പരമ്പരകളില്‍ കോഹ് ലി കളിക്കില്ല. വിശ്രമം അനുവദിച്ചതോടെ ഇംഗ്ലണ്ടിന് എതിരായ അവസാന ഏകദിനത്തിന് ശേഷം കോഹ് ലിക്ക് ക്രിക്കറ്റില്‍ നിന്ന് ഇടവേള ലഭിക്കും. തിരികെ ഫോമിലേക്ക് എത്താന്‍ കോഹ് ലിക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി