കായികം

പരമ്പര പിടിക്കാന്‍ ഇംഗ്ലണ്ടും ഇന്ത്യയും ഇന്ന് ഇറങ്ങുന്നു; ആശങ്ക ബാറ്റിങ്ങില്‍

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: ഏകദിന പരമ്പര ജയം തേടി ഇന്ത്യയും ഇംഗ്ലണ്ടും ഇന്ന് ഓള്‍ഡ്ട്രഫോര്‍ഡില്‍. ഓവലില്‍ നടന്ന ആദ്യ ഏകദിനം ഇന്ത്യ ജയിച്ചപ്പോള്‍ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ട് കരുത്ത് കാണിച്ച് തിരിച്ചുവന്നതോടെ പരമ്പര 1-1 എന്ന നിലയിലായി. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 3.30നാണ് മാഞ്ചസ്റ്ററില്‍ മത്സരം. 

ഇന്ത്യയ്ക്ക് സുഖമുള്ള ഓര്‍മകള്‍ നല്‍കുന്ന മൈതാനമല്ല ഓള്‍ഡ് ട്രഫോര്‍ഡ്. 2019ലെ ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിന് എതിരെ ഇന്ത്യ തോല്‍വിയിലേക്ക് വീണത് ഇവിടെ വെച്ചാണ്. രണ്ടാം ഏകദിനത്തില്‍ നേരിട്ട ബാറ്റിങ് തകര്‍ച്ചയുടെ ആഘാതത്തില്‍ നിന്ന് ഇന്ത്യക്ക് തിരികെ വരാന്‍ സാധിക്കണം.

ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന മത്സരത്തിന് ഇറങ്ങുമ്പോഴെങ്കിലും കോഹ്‌ലി ഫോമിലേക്ക് ഉയരുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് വരുന്ന വിന്‍ഡിസിന് എതിരായ ഏകദിന, ട്വന്റി20 പരമ്പരകള്‍ കോഹ്‌ലി കളിക്കുന്നില്ല. അതിനാല്‍ കോഹ്‌ലിയെ വീണ്ടും ക്രീസില്‍ കാണാന്‍ സമയമെടുക്കും. 

പ്ലേയിങ് ഇലവനിലേക്ക് വരുമ്പോള്‍ ഫാസ്റ്റ് ബൗളിങ്ങില്‍ ശാര്‍ദുല്‍ താക്കൂറോ പ്രസിദ്ധ് കൃഷ്ണയോ എന്ന ചോദ്യം മാത്രമാണ് ഉയരുന്നത്. ടീമില്‍ മറ്റ് മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. ഓള്‍ഡ് ട്രഫോര്‍ഡില്‍ സ്പിന്നിനാണ് കൂടുതല്‍ പിന്തുണ ലഭിക്കുക. ഓള്‍ഡ് ട്രഫോര്‍ഡില്‍ കളിച്ച അവസാന 9 മത്സരങ്ങളില്‍ എട്ടിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് ജയം നേടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠിയിലെയും റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍