കായികം

മാഞ്ചസ്റ്ററിലെ സിറാജിന്റെ തകര്‍പ്പന്‍ വിക്കറ്റ് മെയ്ഡന്‍, പിന്നില്‍ കോഹ്‌ലിയുടെ ബുദ്ധി

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: ബുമ്രക്ക് പകരം പ്ലേയിങ് ഇലവനില്‍ ലഭിച്ച അവസരം മുതലാക്കിയാണ് മാഞ്ചസ്റ്ററില്‍ മുഹമ്മദ് സിറാജ് കളിച്ചത്. ഒരോവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി മെയ്ഡനാക്കി സിറാജ് ശ്രദ്ധ പിടിക്കുകയും ചെയ്തു. ഇവിടെ സിറാജിനെ വിക്കറ്റ് വീഴ്ത്താന്‍ സഹായിച്ചത് വിരാട് കോഹ് ലിയുടെ ഉപദേശം...

ബെയര്‍‌സ്റ്റോയേയും പൂജാരയേയും ഡക്കാക്കിയാണ് സിറാജ് മടക്കിയത്. വിക്കറ്റ് വീഴ്ത്തിയ ഡെലിവറിക്ക് മുന്‍പ് ബൗളിങ് മാര്‍ക്കില്‍ വെച്ച് സിറാജിനോട് കോഹ് ലി സംസാരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ രണ്ടാം ഓവറിലെ മൂന്നാമത്തെ പന്തിലാണ് ബെയര്‍സ്‌റ്റോയെ സിറാജ് മടക്കിയത്. മിഡ് ഓഫില്‍ സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായ ശ്രേയസ് അയ്യറിന്റെ കൈകളിലേക്കാണ് ബെയര്‍സ്‌റ്റോയെ സിറാജ് എത്തിച്ചത്.

രണ്ടാം ഓവറിലെ അവസാന പന്തില്‍ റൂട്ട് പ്രതിരോധിക്കാനായി ബാറ്റ് വെച്ചെങ്കിലും ഔട്ട്‌സൈഡ് എഡ്ജ് ആയി പന്ത് സ്ലിപ്പില്‍ രോഹിത് ശര്‍മയുടെ കൈകളിലേക്ക് എത്തി. രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാരില്‍ ഇക്കണോമിയില്‍ മുന്‍പില്‍ വന്നത് സിറാജ് ആണ്. 9 ഓവറില്‍ സിറാജ് 66 റണ്‍സ് വഴങ്ങി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിമാനം ആകാശച്ചുഴിയിൽപ്പെട്ടു, ആടിയുലഞ്ഞ് യാത്രക്കാർ; ഒരു മരണം- വീഡിയോ

മുംബൈയില്‍ വിമാനം തട്ടി 39 ഫ്‌ളമിംഗോ പക്ഷികള്‍ ചത്തു-വീഡിയോ

75ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ചിറ്റൂരിൽ വിറ്റ ടിക്കറ്റിന്; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

'ചിലപ്പോൾ അവിശ്വസനീയമായി തോന്നിയേക്കാം, ഞാൻ കാത്തിരിക്കുന്നത് അതിനാണ്'; മോഹൻലാലിനേക്കുറിച്ച് കമൽ ഹാസൻ

5000 വർഷത്തെ ചരിത്രം; ചായ ഒരു വികാരമായതിന് പിന്നിൽ പറയാനുണ്ട് ഏറെ