കായികം

ഏകദിന ക്രിക്കറ്റ് നിര്‍ത്തലാക്കണം, മടുപ്പിക്കുന്നു: വസീം അക്രം

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: ഏകദിന ഫോര്‍മാറ്റ് മടുപ്പിക്കുന്നതാണെന്നും നിര്‍ത്തലാക്കണമെന്നും പാകിസ്ഥാന്‍ പേസ് ഇതിഹാസം വസീം അക്രം. രാജ്യാന്തര ക്രിക്കറ്റ് കലണ്ടറില്‍ നിന്ന് ഏകദിന ഫോര്‍മാറ്റ് എടുത്ത് മാറ്റണം എന്നാണ് ഇംഗ്ലണ്ട് താരം ബെന്‍ സ്‌റ്റോക്ക്‌സിന്റെ വിരമിക്കല്‍ ചൂണ്ടി വസീം അക്രം പറയുന്നത്. 

ഏകദിനത്തില്‍ നിന്ന് വിരമിക്കാനുള്ള സ്റ്റോക്ക്‌സിന്റെ തീരുമാനം വേദനിപ്പിക്കുന്നു. എന്നാല്‍ ഞാന്‍ സ്റ്റോക്ക്‌സിനോട് യോജിക്കുന്നു. കമന്റേറ്റര്‍ എന്ന നിലയില്‍ നോക്കുമ്പോള്‍ പോലും ഏകദിനം വലിച്ചിഴയുന്നത് പോലെയാണ്, പ്രത്യേകിച്ച് ട്വന്റി20ക്ക് ശേഷം, വസീം അക്രം പറഞ്ഞു. 

ഏകദിന ക്രിക്കറ്റ് മരിച്ചുകൊണ്ടിരിക്കുകയാണ്

ട്വന്റി20 എളുപ്പമാണ്. നാല് മണിക്കൂറില്‍ മത്സരം കഴിഞ്ഞു. ലോകത്താകമാനം ലീഗുകളുണ്ട്. കൂടുതല്‍ പണം ലഭിക്കുന്നു. മോഡേണ്‍ ക്രിക്കറ്റ് ഇങ്ങനെയാണ്. ട്വന്റി20 അല്ലെങ്കില്‍ ടെസ്റ്റ്. ഏകദിന ക്രിക്കറ്റ് മരിച്ചുകൊണ്ടിരിക്കുകയാണ്. ഏകദിന ക്രിക്കറ്റ് കളിക്കാരേയും ക്ഷീണിപ്പിക്കുന്നു. അതിനാല്‍ കളിക്കാര്‍ ട്വന്റി20യിലാണ് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത് എന്നും അക്രം പറഞ്ഞു. 

ഇംഗ്ലണ്ടില്‍ ഏകദിനത്തില്‍ ഗ്യാലറി നിറയുന്നുണ്ട്. ഇന്ത്യയിലും പാകിസ്ഥാനില്‍ പ്രത്യേകിച്ചും, ശ്രീലങ്ക, ബംഗ്ലാദേശ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലും ഏകദിനത്തിനായി ഗ്യാലറികള്‍ നിറയുന്നില്ല. ആദ്യ 10 ഓവറിന് ശേഷം സിംഗിള്‍ എടുത്ത് പോകാം എന്ന നിലയാണ്. 40 ഓവറില്‍ 200 റണ്‍സ് നേടിയതിന് ശേഷം അവസാന 10 ഓവറില്‍ അടിച്ച് കളിക്കാം എന്നും അക്തര്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?